Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

എയർ ബർലിൻ സർവീസുകൾ ഈ മാസം അവസാനിക്കും

 ജോസ് കുമ്പിളുവേലിൽ
airberlin

ബർലിൻ∙ നഷ്ടത്തിലോടുന്ന എയർ ബർലിന്റെ വിമാന സർവീസുകൾ ഈ മാസം പൂർണമായി അവസാനിപ്പിക്കും. മുഴുവൻ വിമാനങ്ങൾ മാസാവസാനം നിലത്തിറക്കാനാണ് ഉദ്ദേശിക്കുന്നത്.

എയർ ബർലിൻ ഭാഗികമായി ഏറ്റെടുക്കുന്നതിനുള്ള ചർച്ചകൾ ലുഫ്താൻസയുമായും ഈസിജെറ്റുമായി തുടരുകയാണ്. ഇക്കാര്യത്തിൽ ഇനിയും അന്തിമ തീരുമാനമായിട്ടില്ല.

ജർമൻ സർക്കാർ നൽകിയ അടിയന്തര വായ്പ ഉപയോഗിച്ചാണ് കമ്പനി പ്രവർത്തിപ്പിച്ചു വന്നത്. കമ്പനി ഏറ്റെടുക്കാനുള്ള ചർച്ചകൾ വ്യാഴാഴ്ചയോടെ പൂർത്തിയാകുമെന്നാണ് കരുതുന്നത്. യൂറോപ്യൻ അധികൃതരുടെ കൂടി അനുമതിയോടയേ ചർച്ചയിലെ തീരുമാനം നടപ്പാക്കാനും കഴിയൂ. അതിന് ആഴ്ചകൾ എടുക്കുമെന്നാണു കരുതുന്നത്.

ചർച്ചയുടെ വിശദാംശങ്ങൾ എണ്ണായിരത്തോളം വരുന്ന ജീവനക്കാരെ അറിയിക്കാത്തതിന് യൂണിയൻ നേതാക്കൾ എയർ ബർലിൻ മേധാവികൾക്കെതിരേ രൂക്ഷ വിമർശനമാണ് ഉന്നയിക്കുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.