Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

സെം ഒസ്‍െ‍ഡമിർ ജർമൻ വിദേശ മന്ത്രിയാകാൻ സാധ്യത

കൈപ്പുഴ ജോൺ മാത്യു
1,w=658,c=2 ജമൈക്ക മുന്നണി നേതാക്കൾ മെർക്കലിനോടൊപ്പം.

ബർലിൻ ∙ ചാൻസലർ അംഗല മെർക്കലിന്റെ നേതൃത്വത്തിൽ ജർമനിയിൽ വരാൻ പോകുന്ന ജമൈക്ക മുന്നണിയിൽ ഗ്രീൻ പാർട്ടി അധ്യക്ഷനും തുർക്കി വംശജനുമായ സെം ഒസ്ഡെമിർ (51 വയസ്സ്) ജർമൻ വിദേശ മന്ത്രിയാകാൻ സാധ്യതയെന്ന് റിപ്പോർട്ട്. ജമൈക്ക മുന്നണിയിൽ ഗ്രീൻ പാർട്ടിക്ക് വിദേശ മന്ത്രി പദവും ഫ്രീ ഡെമോക്രാറ്റുകൾക്ക്  ധനവകുപ്പുമാണ് മെർക്കൽ വിട്ട് നൽകാൻ നീക്കം നടക്കുന്നത്.

തുർക്കി പ്രസിഡന്റ് എർദോഗാന്റെ കടുത്ത വിമർശകനാണ് ഒസ്ഡെമിർ. ഒസ്ഡെമിർ ജർമൻ വിദേശ മന്ത്രിയായാൽ ബഹുമാനത്തോടെ ആ പദവി അംഗീകരിക്കുമെന്ന് ഇതിനകം തുർക്കി വിദേശ കാര്യ മന്ത്രാലയവും  വ്യക്തമാക്കി. ജമൈക്ക മുന്നണിയുടെ ക്രമീകരണത്തിനുള്ള ചർച്ചകൾ ഒക്ടോബർ പതിനെട്ടിന്  ചാൻസലർ മെർക്കലിന്റെ നേതൃത്വത്തിൽ ആരംഭിക്കും.

16-09-02-Cem_Özdemir-RalfR-RR2_4940 സെം ഒസ്ഡെമിർ

ഡിസംബർ അവസാനമോ, ജനുവരി ആദ്യമോ ജമൈക്ക മന്ത്രിസഭ മെർക്കലിന്റെ നേതൃത്വത്തിൽ അധികാരമേറ്റടുക്കും എന്നാണ് സൂചന. അഭയാർത്ഥി നയത്തിൽ കഴിഞ്ഞ ദിവസം മെർക്കൽ നയം വ്യക്തമാക്കിയത് ഗ്രീൻ പാർട്ടിയെയും ഫ്രീ  ഡെമോക്രാറ്റുകളെയും ഇതിനകം സന്തോഷിപ്പിച്ചു കഴിഞ്ഞു.

പുതിയ മന്ത്രി സഭ നിലവിൽ വരുന്നതു വരെ മെർക്കലിന്റെ കീഴിൽ കാവൽ മന്ത്രിസഭ അധികാരം കയ്യാളും. പുതിയ പാർലമെന്റ് 24 ന് നിലവിൽ വരും. സോഷ്യലിസ്റ്റ് ഡെമോക്രാറ്റ് പാർട്ടി ഇനി പ്രധാന പ്രതിപക്ഷ പാർട്ടിയാകും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.