Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

കുടിയേറ്റത്തിന് കടിഞ്ഞാണിട്ട് മെർക്കൽ: ഇനി പ്രതിവർഷം രണ്ട് ലക്ഷം

കൈപ്പുഴ ജോൺ മാത്യു
e മെർക്കലും സീ ഹോഫറും.

ബർലിൻ∙ ജർമനിയിലേക്ക് കുടിയേറുന്ന വിദേശികളുടെ സംഖ്യയിൽ പരിധി വരുത്തി  ചാൻസലർ  അംഗല മെർക്കൽ ക്രിസ്ത്യൻ സോഷ്യലിസ്റ്റ് യൂണിയനുമായി ധാരണയിലെത്തി. പ്രതിവർഷം മേലിൽ രണ്ട് ലക്ഷം വിദേശികൾക്ക് മാത്രമായിരിക്കും ജർമനിയിലേക്ക് കുടിയേറാൻ സർക്കാർ അനുമതി ലഭിക്കുകയുള്ളൂ. ഇതിൽ എല്ലാ വിഭാഗത്തിൽ നിന്നുള്ള വിദേശ പൗരന്മാർ ഉൾപ്പെട്ടിരിക്കും. അഭയാർത്ഥികൾ മുതൽ തൊഴിൽ തേടിയെത്തുന്നവർ വരെ ഇതിൽ ഉൾപ്പെടും. 

ചാൻസലർ മെർക്കലിന്റെ പാർട്ടിയായ ക്രിസ്ത്യൻ ഡെമോക്രാറ്റ് യൂണിയന്റെ (സിഡിയു) സഹോദര പാർട്ടിയായ സിഎസ് യുവിന്റെ പ്രധാന ആവശ്യമായിരുന്നു ഇത്. കഴിഞ്ഞ രണ്ട് വർഷമായി ഈ വിഷയത്തിൽ മെർക്കലുമായി സിഎസ് യു തർക്കത്തിലായിരുന്നു. ഒടുവിൽ മെർക്കലിന് സിഎസ് യുവിന്റെ നിർബന്ധത്തിന് വഴങ്ങേണ്ടി വന്നു.

2,w=993,q=high,c=0 മെർക്കൽ ചർച്ചയ്ക്കായി എത്തുന്നു.

കഴിഞ്ഞ പൊതു തിരഞ്ഞെടുപ്പിൽ പാർട്ടിക്കുണ്ടായ പരാജയത്തിന് പ്രധാന കാരണം മെർക്കലിന്റെ അഭയാർത്ഥി നയം തന്നെയായിരുന്നു. ജനം ഇത് അംഗീകരിക്കുന്നില്ല എന്നുള്ള തിരിച്ചറിവാണ് ഒടുവിൽ വിദേശികൾക്ക് കടിഞ്ഞാണിടാൻ മെർക്കൽ മനസ്സില്ല മനസ്സോടെ സമ്മതം നൽകിയത്.

2015 ൽ പത്ത് ലക്ഷത്തിലധികം വിദേശ അഭയാർത്ഥികളാണ് ജർമനിയിലേക്ക്  ഇരച്ച് കയറിയത്. ഇതിന് തടയിടണമെന്ന് സിഎസ് യു അധ്യക്ഷൻ ഹോറസ്റ്റ് സീ ഹോഫർ  കഴിഞ്ഞ രണ്ട് വർഷമായി മുറ വിളിക്കുകയായിരുന്നു. ഒടുവിലത് ഇന്നലെ യാഥാർത്ഥ്യമായി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.