Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

ചികിത്സയുടെ മറവിൽ ലഹരി വിൽപന; ആരോഗ്യ രംഗത്ത് ചാകരക്കൊയ്ത്ത്

ജോസ് കുമ്പിളുവേലില്‍
Untitled-1

ബര്‍ലിന്‍∙ വര്‍ധിച്ച കുടിയേറ്റവും അഭയാര്‍ഥി പ്രവാഹവും കാരണം ജര്‍മനിയിലെ ചികിത്സയുടെ കരിഞ്ചന്ത നടത്തിപ്പുകാര്‍ക്ക് ചാരകക്കൊയ്ത്ത്. രാജ്യം വിട്ട് ഓടിവരുന്നവരും നിയമപരമായി തന്നെ കുടിയേറുന്നവരുമെല്ലാം അനുഭവിക്കുന്ന മാനസിക പ്രശ്നങ്ങളെയാണ് ഇവര്‍ പ്രധാന കച്ചവടച്ചരക്കായി കാണുന്നത്.  അഭയാര്‍ഥികള്‍ക്കും കുടിയേറ്റക്കാര്‍ക്കും ദേശീയ ഹെല്‍ത്ത് ഇന്‍ഷുറന്‍സ് ആയി വരുന്നതു വരെയുള്ള കാലയളവില്‍ ഇവരുടെ ശാരീരികവും മാനസികവുമായ ആരോഗ്യ പ്രശ്നങ്ങള്‍ പരമാവധി ചൂഷണം ചെയ്യുന്ന സംഘങ്ങള്‍ വ്യാപകമായി വരുന്നു.

ചികിത്സ മാത്രമല്ല, മാനസിക പ്രശ്നങ്ങള്‍ ഉള്ളവര്‍ക്ക് പരിഹാരമെന്ന നിലയില്‍ വിവിധ ലഹരി പദാര്‍ഥങ്ങള്‍ വില്‍ക്കുന്നവരും ഏറി വരുകയാണ്. മാനസികാരോഗ്യ വിദഗ്ധനെ കാണണമെങ്കില്‍ ഒരു വിദേശിക്ക് ജര്‍മനിയില്‍ മൂന്നു മാസം വരെ കാത്തിരിക്കേണ്ടി വരുന്നു എന്നാണ് കണക്ക്. ഈ സാഹചര്യമാണ് പലരും മുതലെടുക്കുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.