Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

നോയസ്സ് മലയാളം സ്കൂള്‍ തിരുവോണം ആഘോഷിച്ചു

ജോസ് കുമ്പിളുവേലില്‍
mal-onam-4

നോയസ്സ്∙ നോയസ്സ് മലയാളം സ്കൂളിന്‍റെ ആഭിമുഖ്യത്തില്‍ ഓണാഘോഷം നടത്തി. നോയസ്സിലെ പൂജരാജാക്കന്മാരുടെ നാമധേയത്തിള്ള പള്ളിയുടെ ഹാളിലാണ് പരിപാടികള്‍ അരങ്ങേറിയത്. സ്വാദിഷ്ടമായ കേരളത്തനിമ വിളിച്ചോതുന്ന തിരുവോണ സദ്യയോടെ ആരംഭിച്ച ആഘോഷത്തില്‍ കുട്ടികളുടെ മത്സരകളികള്‍, വടംവലിമത്സരം, ചീട്ടുകളിമത്സരം എന്നിവ കൂടാതെ നടത്തിയ പച്ചക്കറിലേലം ഏറെ പ്രത്യേകതകള്‍ നിറഞ്ഞതായിരുന്നു.

mal-onam-8

പ്രീമ ഓതറ പ്രാര്‍ത്ഥനാഗാനം ആലപിച്ചു. ഫാ. തോമസ്  ചാലില്‍ സിഎംഐ, സ്കൂള്‍ കമ്മറ്റി പ്രസിഡന്‍റ് രാജു മറ്റത്തില്‍, വൈസ് പ്രസിഡന്‍റ് റെജിന മറ്റത്തില്‍, കള്‍ച്ചറല്‍ സെക്രട്ടറി പ്രീമ ഓതറ, കള്‍ച്ചറല്‍ ജോയിന്‍റ് സെക്രട്ടറി മനോജ് ഓതറ, സെക്രട്ടറി മഞ്ജു മണ്ണില്‍, ജോയിന്‍റ് സെക്രട്ടറിയും സ്കൂളിലെ  അധ്യാപകനുമായ അജിപ്രസാദ് മണ്ണില്‍ എന്നിവര്‍  ചേര്‍ന്ന് നിലവിളക്കുകൊളുത്തി ആഘോഷം ഉദ്ഘാടനം ചെയ്തു.

mal-onam-7

അജിത സൈലേഷിന്‍റെ  നേതൃത്വത്തില്‍ പ്രാര്‍ത്ഥനാ ഡാന്‍സ്,  മേഘ മഠത്തില്‍, ജ്യോതിസ്സ് കോലാട്ടുകുടി, തുളസി ഗുണശേഖര്‍, പ്രിയ മണ്ണില്‍ എന്നിവരുടെ തിരുവാതിരകളിയ്ക്കു പുറമെ റെജിന മറ്റത്തിലിന്‍റെ നേതൃത്വത്തില്‍ മേജര്‍ സെറ്റിന്‍റെ തിരുവാതിരകളിയും നടന്നു. 

mal-onam-5

മനോഹരമായ തിരുവാതിരകളിയില്‍ സ്കൂള്‍ കുട്ടികളുടെ സാന്നിധ്യം, കുട്ടികളുടെ നാടന്‍ കോലടികളി, ഫാഷന്‍ഷോ, ഗാനാലാപനം, ഡാന്‍സുകള്‍, കവിതാപാരായണം, സ്റ്റേജ് വള്ളംകളി, റൈന്‍ ബാന്‍ഡിന്‍റെ ഗാനമേള എന്നിവ ആഘോഷത്തെ തികച്ചും കൊഴുപ്പുള്ളതാക്കി.

mal-onam

സ്റ്റേജില്‍ അലങ്കരിച്ചു നിര്‍ത്തിയ ഗജവീരന്‍ എല്ലാവരുടെയും മനംകവര്‍ന്നു. പച്ചക്കറി ലേലത്തിനും കുട്ടികളുടെ മത്സര കളികള്‍ക്കും ജോമോന്‍ കോലാട്ടുകൂടി നേതൃത്വം കൊടുത്തു. പ്രീമ, മനോജ്, അജിത എന്നിവര്‍ പരിപാടികളുടെ അവതാരകരായിരുന്നു.

mal-onam-6

നോയസ്സിലും സമീപപ്രദേശങ്ങളിലുമുള്ള മലയാളികളുടെയും അവരുടെ ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സ്കൂള്‍ പ്രവര്‍ത്തകരുടെയും സജീവ സാന്നിധ്യവും സഹായസഹകരണങ്ങളും ഈ ഓണാഘോഷത്തെ ധന്യമാക്കി. മല്‍സരക്കളികളിലെ വിജയികള്‍ക്കുള്ള ട്രോഫി ഫാ. തോമസ് ചാലില്‍ വിതരണം ചെയ്തു. പ്രീമ, റെജി, മഞ്ജു എന്നിവര്‍ ചേര്‍ന്ന് നന്ദി പറഞ്ഞു. സ്കൂളിലെ ആണ്‍കുട്ടികളും മുതിര്‍ന്നവരും നടത്തിയ വള്ളംകളിയ്ക്കുശേഷം നടന്ന റൈന്‍ബാന്‍ഡിന്‍റെ ഗാനമേളയോടെ  ആഘോഷപരിപാടികള്‍ക്ക് സമാപിച്ചു.

mal-onam-1

ഓണക്കളികള്‍, കലാപരിപാടികള്‍, തുശനിലയില്‍ ഊണ്, നിറപറയ്ക്കും നിലവിളക്കിനും മുന്‍പില്‍ ഒരുക്കിയ പൂക്കളം ആഘോഷത്തിന്‍റെ ഭാഗമായിരുന്നു.

mal-onam-3
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.