Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

കാറ്റലൻ പാർലമെന്റ് സമ്മേളനം കോടതി തടഞ്ഞു

 ജോസ് കുമ്പിളുവേലിൽ
katalan

മാഡ്രിഡ്∙ കാറ്റലൻ പാർലമെന്റിന്റെ അടുത്ത ആഴ്ച നടക്കാനിരിക്കുന്ന സമ്മേളനം സ്പെയ്നിലെ ഭരണഘടനാ കോടതി തടഞ്ഞു. സ്വാതന്ത്യ്ര പ്രഖ്യാപനത്തിനുള്ള നടപടികൾ ആലോചിക്കുന്നതിനാണ് പാർലമെന്റിന്റെ പ്രത്യേക സമ്മേളനം വിളിച്ചിരിക്കുന്നത്.

നേരത്തെ, സ്വാതന്ത്യ്ര ആവശ്യവുമായി ജനഹിത പരിശോധന നടത്തുന്നതിനെയും കോടതി തടഞ്ഞിരുന്നതാണ്. ഇതു വകവയ്ക്കാതെ നടത്തിയ ഹിതപരിശോധന തടയാൻ ദേശീയ സർക്കാർ ശ്രമിച്ചത് സംഘർഷത്തിനും കാരണമായിരുന്നു.

ഹിതപരിശോധനയുടെ തുടർച്ചയായാണ് പാർലമെന്റ് സമ്മേളനം ചേരുന്നത്. ഈ സമ്മേളനവും ഭരണഘടനാ വിരുദ്ധമാണെന്നാണ് കോടതി വിധി. ഈ സമ്മേളനത്തിൽ സ്വാതന്ത്യ്ര പ്രഖ്യാപനം തന്നെ നടത്താനാണ് കാറ്റലൻ നേതാക്കൾ ഉദ്ദേശിച്ചിരുന്നതെന്നാണ് സൂചന.

എന്നാൽ, പാർലമെന്റ് സമ്മേളനം തടയണമെന്ന ആവശ്യവുമായി കോടതിയെ സമീപിച്ചത് മാഡ്രിഡ് ആസ്ഥാനമായ ദേശീയ സർക്കാരല്ല, കാറ്റലോണിയയിലെ തന്നെ സോഷ്യലിസ്റ്റ് പാർട്ടിയാണ്. സ്പെയ്ൻ വിഭജിച്ച് പുതിയ രാജ്യം രൂപീകരിക്കുന്നതിനെ എതിർക്കുന്ന പാർട്ടിയാണിത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.