Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

കൊളോണില്‍ കൊന്തനമസ്കാരവും നൊവേനയും ഒക്ടോബര്‍ ആറിന്

rosery-fl-cologne-2017

കൊളോൺ ∙ യൂറോപ്പിലെ ഏറ്റവും വലിയ മലയാളി കൂട്ടായ്മയായ കൊളോണിലെ ഇന്ത്യൻ കമ്യൂണിറ്റിയുടെ ആഭിമുഖ്യത്തില്‍ പത്തു ദിവസത്തെ കൊന്തനമസ്കാരവും വിശുദ്ധ അല്‍ഫോന്‍സാമ്മയോടുള്ള നൊവേനയും നടത്തുന്നു. കൊളോണ്‍ ബുഹ്ഹൈമിലെ സെന്‍റ് തെരേസിയ ദേവാലയത്തിലാണ് (An St.Theresia 6, 51067 Koeln) തിരുക്കര്‍മ്മങ്ങള്‍ നടക്കുന്നത്.

പത്തുദിവസം നീണ്ടുനില്‍ക്കുന്ന കൊന്തനമസ്കാരം ഒക്ടോബര്‍ 6 ന് (വെള്ളി) തുടക്കം കുറിയ്ക്കും. എല്ലാദിവസവും വൈകുന്നേരം ആറര മണിയ്ക്കായിരിയ്ക്കും തിരുക്കര്‍മ്മങ്ങള്‍ ആരംഭിയ്ക്കുക. എന്നാല്‍ ഒക്ടോബര്‍ 8 ന് (ഞായര്‍) വൈകുന്നേരം അഞ്ചു മണിയ്ക്കാണ് തിരുക്കര്‍മ്മങ്ങള്‍ ആരംഭിയ്ക്കുക. 

വൈകുന്നേരങ്ങളില്‍ ദിവ്യബലിയും തുടര്‍ന്ന് കൊന്തനമസ്കാരവും വിശുദ്ധ അല്‍ഫോന്‍സാമ്മയോടുള്ള നൊവേനയും ഉണ്ടായിരിക്കും. ദിവ്യബലിയിലും കൊന്തനമസ്കാരത്തിലും പങ്കെടുത്ത് പരിശുദ്ധാരൂപിയുടെ ദിവ്യവിരുന്ന് സ്വീകരിയ്ക്കുവാന്‍ ഏവരേയും പ്രാര്‍ത്ഥനാപൂര്‍വം സ്വാഗതം ചെയ്യുന്നുവെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.

ഓരോ ദിവസത്തെ പ്രാർഥനാ പരിപാടികള്‍ കമ്യൂണിറ്റിയുടെ വിവിധ സ്ഥലങ്ങളിലുള്ള കുടുംബകൂട്ടായ്മ യൂണിറ്റുകളുടെ മേല്‍ നോട്ടത്തിലാണ് നടക്കുന്നത്. പത്തുദിന കൊന്തനമസ്കാരത്തിന്‍റെ നാള്‍വഴി താഴെച്ചേര്‍ക്കുന്നു.

ഒക്ടോബര്‍ 6 ന് വെള്ളി വൈകുന്നേരം ആറര മണി (ഡ്യൂസ്സല്‍ഡോര്‍ഫ്), 7 ന് (ശനി) വൈകുന്നേരം ആറര (എര്‍ഫ്റ്റ്ക്രൈസ്), 8 ന്(ഞായര്‍) വൈകുന്നേരം അഞ്ചു മണി (ബോണ്‍), 9 ന്(തിങ്കള്‍) വൈകുന്നേരം ആറര മണി (പ്രാര്‍ത്ഥനാകൂട്ടായ്മ പോര്‍സ്),10 ന് (ചൊവ്വ) വൈകുന്നേരം ആറര മണി  (പ്രാര്‍ത്ഥനാകൂട്ടായ്മ ലെവര്‍കുസന്‍),11 ന് (ബുധന്‍) വൈകുന്നേരം ആറര മണി (ലിങ്ക്സ്റൈനിഷ്), 12 ന് (വ്യാഴം) വൈകുന്നേരം ആറര മണി  (ഹോള്‍വൈഡെ), 13 ന്(വെള്ളി) വൈകുന്നേരം ആറര മണി (യുവജനകൂട്ടായ്മ), 14 ന് (ശനി) വൈകുന്നേരം ആറര മണി (യുവജനഫാമിലി). 

സമാപന ദിവസമായ ഒക്ടോബര്‍ 15 ന് (ഞായര്‍) വൈകുന്നേരം നാലു മണിയ്ക്ക് ആഘോഷമായ ദിവ്യബലിയും തിരുക്കര്‍മ്മങ്ങളും നടക്കും. പ്രദക്ഷിണവും, നേര്‍ച്ചയും, സമൂഹവിരുന്നും ഉണ്ടായിരിയ്ക്കും. പരിപാടികള്‍ക്ക് ഗെസാംഗ് ഗ്രൂപ്പ്, കൊളോണ്‍ നേത്വത്വം നല്‍കും.

വിവരങ്ങള്‍ക്ക്:

ഫാ.ഇഗ്നേഷ്യസ് ചാലിശേരി സി.എം.ഐ(കമ്യൂണിറ്റി ചാപ്ളെയിന്‍) 0221 629868, 01789353004.ഡേവീസ് വടക്കുംചേരി (കോ ഓര്‍ഡിനേഷന്‍ കമ്മറ്റി കണ്‍വീനര്‍) 0221 5904183.

Address: St.Theresia Kirche, An St.Theresia 6, 51067 Koeln

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.