Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

കൊളോണ്‍ കേരള സമാജം പാചക ക്ലാസ്

ജോസ് കുമ്പിളുവേലില്‍
KSK kooking class

കൊളോണ്‍∙ കൊളോണ്‍ കേരള സമാജത്തിന്‍റെ പാചക ക്ലാസ് ഒക്ടോബര്‍ 4 ന് ഉച്ചകഴിഞ്ഞ് നാലു മണിക്ക് കൊളോണ്‍ റാഡര്‍ത്താലിലെ സെന്‍റ് മരിയ എംഫേഗ്നസ് ദേവാലയ ഹാളിന്‍റെ (ബ്രുലര്‍ സ്ട്രാസെ 122, 50968,കൊളോണ്‍, റാഡര്‍ബര്‍ഗ്) അടുക്കളയില്‍ നടക്കും. കഴിഞ്ഞ ഏഴുവര്‍ഷമായി നടത്തിവരുന്ന പാചക ക്ലാസുകളില്‍ എല്ലാ തവണയും കേരളീയ വിഭവങ്ങളാണ് വിഷയങ്ങളായി തെരഞ്ഞെടുത്തിരുന്നത്. എന്നാല്‍ ഇതില്‍നിന്നും വ്യത്യസ്തമായി യൂറോപ്പിലെ നോണ്‍ വെജിറ്റേറിയന്‍ കിച്ചണാണ് ഇത്തവണ വിഷയം. 

അഞ്ചു മണിക്കൂര്‍ നീണ്ടു നില്‍ക്കുന്ന ക്ലാസില്‍ തിയറിക്കൊപ്പം പ്രാക്ടിക്കലും ഉണ്ടായിരിക്കും. അമ്മിണി, സെബാസ്റ്റ്യന്‍ കോയിക്കര ദമ്പതികളാണ് ഇത്തവണ ക്ളാസ് നയിക്കുന്നത്. ക്ലാസിൽ പങ്കെടുക്കുവാന്‍ താല്‍പ്പര്യമുള്ളവര്‍ സമാജം വൈസ് പ്രസിഡന്‍റ് സെബാസ്റ്റ്യന്‍ കോയിക്കര (0211 413637), ജോയിന്‍റ് സെക്രട്ടറി ജോസ് നെടുങ്ങാട് (02236 45048) എന്നിവരെ ബന്ധപ്പെടുക. മുപ്പത്തിനാലു വര്‍ഷത്തെ പ്രവര്‍ത്തനപാരമ്പര്യമുള്ള സമാജത്തിന്‍റെ ഭരണ സമിതിയിലെ മറ്റംഗങ്ങള്‍ ഡേവീസ് വടക്കുംചേരി(ജന.സെക്രട്ടറി) ഷീബ കല്ലറയ്ക്കല്‍(ട്രഷറാര്‍),  പോള്‍ ചിറയത്ത്, (വൈസ് പ്രസിഡന്‍റ്), ജോസ് കുമ്പിളുവേലില്‍ (കള്‍ച്ചറല്‍ സെക്രട്ടറി)എന്നിവരാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.