Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

ജര്‍മനിയിലെ സൂപ്പര്‍മാര്‍ക്കറ്റ് ഭക്ഷണത്തില്‍ വിഷം കലര്‍ത്തി പണം തട്ടാന്‍ ശ്രമം

ജോസ് കുമ്പിളുവേലില്‍
poisoned-food

ബര്‍ലിൻ ∙ സൂപ്പര്‍മാര്‍ക്കറ്റിലെ ഭക്ഷ്യവസ്തുക്കളില്‍ വിഷം കലര്‍ത്തി ഭീഷണിയിലൂടെ പണം തട്ടാന്‍ ശ്രമിച്ചയാളെ പൊലീസ് അറസ്റ്റ് ചെയ്തു. ഇയാള്‍ കുട്ടികള്‍ക്കുള്ള ഭക്ഷ്യോത്പന്നങ്ങളില്‍ വിഷം കലര്‍ത്തിയിരുന്നതും തിരിച്ചറിഞ്ഞു.

ഭക്ഷ്യവസ്തുക്കളുടെ റീട്ടെയില്‍ വ്യാപാരികളെ ഇമെയില്‍ വഴി ഭീഷണിപ്പെടുത്തി പണം വാങ്ങാനായിരുന്നു ശ്രമം. 11.7 മില്യന്‍ യൂറോയാണ് ഇയാള്‍ ആവശ്യപ്പെട്ടിരുന്നത്. ഇതെത്തുടര്‍ന്ന് രാജ്യവ്യാപകമായി ജാഗ്രതാ നിര്‍ദേശം നല്‍കിയിരുന്നു. ഇതിനിടെ നടത്തിയ പരിശോധനയിലാണ് അഞ്ച് ബേബി ഫുഡ് ജാറുകളില്‍ വിഷം കലര്‍ത്തിയതായി തിരിച്ചറിഞ്ഞത്.

മണമില്ലാത്ത വിഷ ദ്രാവകമായ എത്തിലിന്‍ ഗ്ലൈസോളാണ് കലര്‍ത്തിയിരുന്നതെന്നും വ്യക്തമായി. എന്നാല്‍, ഇതു കാരണം ആര്‍ക്കെങ്കിലും ആരോഗ്യ പ്രശ്നങ്ങള്‍ ഉള്ളതായി ഇതുവരെ റിപ്പോര്‍ട്ടില്ല. നിറമില്ലാത്തതും മധുരമുള്ളതുമായ ഈ വസ്തു കുട്ടികളെയും മൃഗങ്ങളെയും ആകര്‍ഷിക്കുന്നതാണ്.

തുടര്‍ന്നും സാധനങ്ങള്‍ വാങ്ങുന്നവര്‍ പായ്ക്കറ്റ് പൊട്ടിയിട്ടുണ്ടോ എന്നു വ്യക്തമായി പരിശോധിക്കണമെന്നാണ് അധികൃതര്‍ നല്‍കിയിരിക്കുന്ന മുന്നറിയിപ്പ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.