Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

ജർമനിയിൽ ഇനി ജമൈക്ക മുന്നണി

 കൈപ്പുഴ ജോൺ മാത്യു
1,w=658,c=2

ബർലിൻ ∙ നാലാം തവണയും ജർമനിയുടെ ചാൻസലറാകുന്ന അംഗല മെർക്കൽ പുതിയ മുന്നണിക്കായി നീക്കം തുടങ്ങി. മെർക്കലിന്റെ നേതൃത്വത്തിലുള്ള പുതിയ സർക്കാർ ഡിസംബർ അവസാനം സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും. പുതിയ മുന്നണി ജമൈക്ക എന്ന പേരിലായിരിക്കും അറിയപ്പെടുക. കരീബൻ ദ്വീപായ ജമൈക്കയുടെ നാമംമാണ് ഈ മുന്നണിക്ക് നൽകിയിരിക്കുന്നത്.

മെർക്കലിന്റെ ക്രിസ്ത്യൻ ഡെമോക്രാറ്റ് യൂണിയനും (സിഡിയു) മധ്യവർത്തി പാർട്ടിയായ ഫ്രീ ഡെമോക്രാറ്റിക് പാർട്ടി (എഫ്ഡിപി)യും പരിസ്ഥിതി പാർട്ടിയായ ഗ്രീൻ പാർട്ടിയും ചേർന്ന മുന്നണിയാണ് ജമൈക്ക. കഴിഞ്ഞ സർക്കാർ വിശാല മുന്നണി എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്. സോഷ്യൽ ഡെമോക്രാറ്റ് യൂണിയൻ (എസ്പിഡി)  ഇനി പ്രതിപക്ഷത്ത് ഇരിക്കുമെന്ന് പാർട്ടി അധ്യക്ഷനും തോറ്റ ചാൻസലർ സ്ഥാനാർത്ഥിയുമായ മാർട്ടിൻ ഷുൾസ് പ്രഖ്യാപിച്ചു കഴിഞ്ഞു. ഏറ്റവും ഒടുവിലത്തെ തിരഞ്ഞെടുപ്പ് ഫലം താഴെ പറയുന്നു:

ക്രിസ്ത്യൻ ഡെമോക്രാറ്റ് യൂണിയൻ (സിഡിയു) – 32.8 %, സീറ്റ് – 238. സോഷ്യലിസ്റ്റ് ഡെമോക്രാറ്റ് (സിപിഡി) 20.4%, സീറ്റ് –148. എഎഫ്ഡി 3%,  സീറ്റ് – 95. എഫ്ഡിപി 10.7%,  സീറ്റ് – 78. ലിങ്ക് ജർമൻ കമ്യൂണിസ്റ്റ് പാർട്ടി 9.1%, സീറ്റ്– 66. ഗ്രീൻ പാർട്ടി  9%, സീറ്റ് 65. (ജർമൻ പാർലമെന്റിൽ ഇത്തവണ – 690 സീറ്റുകൾ)

2,w=993

തിരഞ്ഞെടുപ്പിൽ 6.10 കോടി ജർമൻകാർ വോട്ട് രേഖപ്പെടുത്തി. 76 % മെർക്കലിന്റെ പാർട്ടിക്ക്. 2013 –ൽ  41.7 %  വോട്ട് ലഭിച്ചിരുന്നു. ഈ തിരഞ്ഞെടുപ്പിലെ താരോദയം പുത്തൻ നാസി പാർട്ടിയെന്ന പേരിൽ അറിയപ്പെടുന്ന ഓൾട്ടർനേറ്റീവ് പാർട്ടി ഫോർ ജർമനി (എഎഫ്ഡി) എന്ന പാർട്ടിയാണ്. ഇസ്‌ലാം  കുടിയേറ്റ യൂറോ വിരുദ്ധ പാർട്ടിയാണ് എഎഫ്ഡി. ജർമനിയിലെ ജനാധിപത്യവാദികൾ ഒന്നടങ്കം ഈ പാർട്ടിയെ എതിർക്കുന്നു.

പുതിയ പാർലമെന്റിൽ 95 അംഗ ബലമുള്ള എഎഫ്ഡി – ചാൻസലർ മെർക്കലിന് വഴി മുടക്കികളാകും എന്നതിൽ  രണ്ട് തരമില്ല. മെർക്കലിന് പാർലമെന്റിൽ വേട്ടയാടുമെന്ന്  വരെ ഫലം വന്ന് കഴിയുഞ്ഞയുടനെ അവർ പ്രഖ്യാപിച്ചു കഴിഞ്ഞു.

2,w=993,q=high,c=0

2015 നു ശേഷം ജർമനിയിലെത്തിയ വിദേശ അഭയാർത്ഥികളുടെ കുടിയേറ്റമാണ് ഈ പാർട്ടിക്ക് കരുത്തേകിയത്. ചാൻസലർ മെർക്കലിന്റെ കുടിയേറ്റ നയത്തിനുള്ള ചുവന്ന കാർഡ് കൂടിയാണ് എഎഫ്ഡിയുടെ വരവെന്ന് രാഷ്്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നു. ജർമനിയിലുള്ള ഇന്ത്യാക്കാർ ഉൾപ്പെടെയുള്ള ലക്ഷ കണക്കിന് വിദേശ  പൗരന്മാർക്ക് എഎഫ്ഡി  ഒരു ഭീഷണിയായി മാറിയേക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.