Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

ലോക സാമ്പത്തിക വിലയിരുത്തലിൽ ജർമനി ഒന്നാം സ്ഥാനത്ത്

 ജോർജ് ജോൺ
World-Economic-Rating

ഫ്രാങ്ക്ഫർട്ട്∙ ലോകരാജ്യങ്ങളുടെ ഏറ്റവും പുതിയ സാമ്പത്തിക വിലയിരുത്തലിൽ ജർമനി ‘ട്രിപ്പിൾ എ’  സ്ഥാനം നേടി ഒന്നാം സ്ഥാനത്ത്. ലോകരാജ്യങ്ങളുടെ കടബാധ്യതാ നിരക്ക് 68 ശതമാനം ആണെങ്കിൽ ജർമൻ ബജറ്റിന്റെ കടബാധ്യത 41 ശതമാനവും ആണ്. ഈ ബജറ്റ് കടബാദ്ധ്യതാ നിരക്ക് വർഷംതോറും കുറയുകയും ചെയ്യുന്നു.

ലോകത്തിലെ പ്രധാന സാമ്പത്തിക വിലയിരുത്തൽ കമ്പനികളായ ഫിച്ച്, മൂഡീസ്, സ്റ്റാൻഡാർഡ് ആന്റ് പൂർസ് എന്നിവർ വിശദമായ വിശകലനത്തിന് ശേഷം ഏറ്റവും മികച്ച സാമ്പത്തിക നിലവാര റേറ്റിങ് ആയ ‘ട്രിപ്പിൾ എ’  ആണ് ജർമനിക്ക് നൽകിയത്. ലോക രാജ്യങ്ങളുടെ സാമ്പത്തിക വിലയിരുത്തൽ അനുസരിച്ചാണ് വേൾഡ് ബാങ്ക്, ഇന്റർനാഷണൽ മോണിറ്ററി ഫണ്ട്, വേൾഡ് ട്രെയിഡ് ഓർഗനൈസേഷൻ എന്നിവ ഓരോ രാജ്യങ്ങളുടെ സാമ്പത്തിക ഭദ്രത, വ്യവസായ മേഖലയിലെ മുതൽ മുടക്ക് എന്നിവ ശുപാർശ ചെയ്യുന്നത്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.