Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

സ്റ്റുട്ട്ഗാർട്ടിൽ ഓണാഘോഷവും സിൽവർജൂബിലിയും സെപ്റ്റംബർ 16 ന്

ജോസ് കുമ്പിളുവേലിൽ
onam-mdt-fleyer-2017

സ്റ്റുട്ട്ഗാർട്ട്∙ ബാഡൻവ്യുർട്ടംബർഗ് മലയാളി ജർമൻ അസോസിയേഷന്റെ (എംഡിറ്റി) ആഭിമുഖ്യത്തിൽ പൊന്നിൻചിങ്ങത്തിലെ പൊന്നോണവും സംഘടനയുടെ സിൽവൽജൂബിലിയും  സെപ്റ്റംബർ 16 ന് (ശനി) വിവിധ പരിപാടികളോടെ സ്റ്റുട്ട്ഗാർട്ടിൽ ആഘോഷിക്കുന്നു. ഉച്ചക്ക് 12നു വിളമ്പുന്ന വിഭവസമൃദ്ധമായ ഓണസദ്യയോടെ ആഘോഷങ്ങൾക്ക് തുടക്കമാവും.

ഉച്ചകഴിഞ്ഞ് രണ്ടിന് കലാപരിപാടികൾക്ക് തിരിതെളിയും. സുഗന്ധ് രാജാറാം (കോൺസൽ ജനറൽ, മ്യൂണിക്ക് ഇന്ത്യൻ കോൺസുലേറ്റ്) പരിപാടികൾ ഉദ്ഘാടനം ചെയ്യും. വറുഗീസ് കാച്ചപ്പിള്ളിയും ബേബി കലയംങ്കേരിയും നയിക്കുന്ന ചെണ്ടമേളയുടെയും, മലയാളി മങ്കമാരുടെ താലപ്പൊലിയുടെയും അകമ്പടിയോടെ മാവേലിയ്ക്കു വരവേൽപ്പ്, തിരുവാതിരകളി, നൃത്തം, സംഗീതം തുടങ്ങിയ വിവിധ കലാപരിപാടികൾ ആഘോഷങ്ങൾക്ക് മാറ്റുകൂട്ടും. ആകർഷണീയമായ സമ്മാനങ്ങളോടെ തംബോലയും സംഘടിപ്പിക്കുന്നുണ്ട്. കഴിഞ്ഞ 38 വർഷമായി ജർമനിയിൽ സ്തുത്യർഹമായ സേവനത്തിനു ശേഷം നാട്ടിലേയ്ക്കു തിരിച്ചു പോകുന്ന ഫാ.സേവ്യർ നൊച്ചിവീട്ടിലിന് യാത്രയയപ്പും നൽകും.തുടർന്ന് കാപ്പിയും സൗത്ത് ഇന്ത്യൻ ലഘുഭക്ഷണവും ഉണ്ടായിരിക്കും. ആഘോഷങ്ങളിലേയ്ക്ക് ഏവരേയും ഹൃദയപൂർവ്വം ക്ഷണിക്കുന്നതായി ഭാരവാഹികൾ അറിയിച്ചു.

വിവരങ്ങൾക്ക്:  

ജോസഫ് വെള്ളാപ്പള്ളിൽ(പ്രസിഡന്റ്) 07231766870,തെരേസാ പനയ്ക്കൽ (കോ ഓർഡിനേറ്റർ) 07216647193, റ്റാനിയ ചാക്കോ(സെക്രട്ടറി) 07031 4355600.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.