Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

തുർക്കിയിൽ രണ്ടു ജർമൻകാർ കൂടി അറസ്റ്റിൽ

ജോസ് കുമ്പിളുവേലിൽ
turkey

ബർലിൻ∙ രണ്ടു ജർമൻ പൗരൻമാർ കൂടി തുർക്കിയിൽ അറസ്റ്റിലായത് ഇരു രാജ്യങ്ങളും തമ്മിലുള്ള സംഘർഷം രൂക്ഷമാക്കുന്നു. തുർക്കി ഇത്തരം നടപടികൾ തുടർന്നാൽ തുർക്കിയിലേക്കു പോകുന്ന ജർമനിക്കാർക്ക് രാജ്യം യാത്രാ മുന്നറിയിപ്പുകൾ നൽകുന്നതും പരിഗണനയിലാണ്. തിരഞ്ഞെടുപ്പ് കാലത്ത് ജർമനിയിലേക്കു പോകുന്നതിനെതിരേ തുർക്കി സർക്കാർ അവിടത്തെ പൗരൻമാർക്ക് ഇതിനകം മുന്നറിയിപ്പു നൽകിക്കഴിഞ്ഞു.

ദമ്പതികളെയാണ് തുർക്കി ഇപ്പോൾ അറസ്റ്റ് ചെയ്തിരിക്കുന്നതെന്ന് ജർമൻ വിദേശകാര്യ വക്താവ് മാർട്ടിൻ ഷാഫർ. അറസ്റ്റിന്റെ കാരണം വ്യക്തമാക്കിയിട്ടുമില്ല. ഇവർ തുർക്കിയിൽ അവധിക്കാലം ആഘോഷിക്കാൻ പോയതായിരുന്നു എന്നാണ് റിപ്പോർട്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.