Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

ജർമനിയിൽ കൊടുങ്കാറ്റ് മുന്നറിയിപ്പ്

 കൈപ്പുഴ ജോൺ മാത്യു
germany-wind

ബർലിൻ ∙ ജർമനിയിലുടനീളം ചുഴലിക്കാറ്റും കൊടുങ്കാറ്റും ബുധനാഴ്ച ഉച്ചകഴിഞ്ഞ് മുതൽ ആഞ്ഞടിക്കുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രങ്ങളുടെ മുന്നറിയിപ്പ്. സെബാസ്റ്റ്യൻ എന്നു നാമകരണം ചെയ്തിരിക്കുന്ന ഈ കൊടുങ്കാറ്റ് മണിക്കൂറിൽ 120 കിലോമീറ്റർ വേഗതയിലായിരിക്കും കടന്നു പോവുക.

ഹാംബുർഗ്, ബ്രേയൻ, ഷ്വൽസ് വിഗ്– ഹോൾ സ്റ്റയിൽ, നീതർ, സാക്സൻ, മെക്കലൻ ബുർഗ്, ഫോർ ഫോമൻ എന്നീ സ്ഥലകളിലായിരിക്കും കാറ്റിന്റെ തീവ്രത കൂടുതൽ അനുഭവപ്പെടുക.കാറ്റിനെ തുടർന്ന് വേലിയേറ്റവും  പെരുമഴയും പ്രളയക്കെടുതിയും  കാരണമാകുമെന്നും പൊതുജനം ജാഗ്രത പാലിക്കണമെന്നും പ്രത്യേക നിർദ്ദേശം കാലാവാസ്ഥ നിരീക്ഷണ കേന്ദ്രങ്ങൾ നൽകിയിട്ടുണ്ട്.

വരും ദിവസങ്ങളിലും കാറ്റിന്റെ തീവ്രത കുറയുമെങ്കിലും കാറ്റിന്റെ സാന്നിധ്യം ജർമനിയിലുടനീളം ഉണ്ടാകും. വാഹനങ്ങൾ ഉപയോഗിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് ജർമൻ കാലാവസ്ഥ നിരീക്ഷകൻ ഡോമിനിക് യുംഗ് പ്രത്യേക നിർദ്ദേശം നൽകിയിട്ടുണ്ട്.






ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.