Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

മെർക്കലിനെ പന്നിയെന്നു വിളിച്ച് എഎഫ്ഡി നേതാവിന്റെ അധിക്ഷേപം

ജോസ് കുമ്പിളുവേലിൽ
afd-leader

ബർലിൻ∙ ജർമനിയെ ഇടിച്ചു താഴ്ത്തി നിർത്താൻ രണ്ടാം ലോകയുദ്ധ ജേതാക്കൾ നിയോഗിച്ച പന്നിയാണ് ജർമൻ ചാൻസലർ അംഗല മെർക്കലെന്ന് എഎഫ്ഡി നേതാവ് ആലിസ് വീഡൽ. തീവ്രവലതുപക്ഷ പാർട്ടിയുടെ മിതവാദി നേതാവെന്നാണ് ആലിസ് അറിയപ്പെടുന്നതെങ്കിലും, അവരുടെ ചോർത്തപ്പെട്ട ഇ മെയിലിൽ യഥാർഥ മുഖം വെളിവാകുകയാണെന്ന് വിമർശകർ. വെൽറ്റ് ദിനപത്രമാണ് ആലിസിന്റെ ഇമെയിൽ ചോർത്തി പ്രസിദ്ധീകരിച്ചത്.

2013ൽ ആലിസ് അയച്ച ഇമെയിൽ അവരുടെ ഒരു സഹായി തന്നെയാണു തങ്ങൾക്കു കൈമാറിയതെന്ന് പത്രം അവകാശപ്പെടുന്നു. മെയിൽ അയയ്ക്കുന്ന സമയത്ത് അവർ എഎഫ്ഡിയിൽ ചേർന്നിരുന്നില്ല.

ഭരണഘടനയുടെ ശത്രുക്കളായ നേതാക്കൾ ജർമൻ മധ്യവർഗത്തെ ആസൂത്രിതമായി തകർത്തു കൊണ്ടിരിക്കുകയാണെന്നാണ് മെയിലിൽ അവർ ആരോപിച്ചിരിക്കുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.