Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

ഫ്രാങ്ക്ഫര്‍ട്ടില്‍ രാജ്യാന്തര ഓട്ടോമൊബൈല്‍ ഷോ സെപ്റ്റംബര്‍ 14 മുതൽ

ജോസ് കുമ്പിളുവേലില്‍
IAA-1

ഫ്രാങ്ക്ഫര്‍ട്ട് ∙ അറുപത്തിയേഴാമത് രാജ്യാന്തര ഓട്ടോമൊബൈല്‍ ഷോ (IAA) സെപ്റ്റംബര്‍ 14 മുതല്‍ 24 വരെ ഫ്രാങ്ക്ഫര്‍ട്ടില്‍ നടക്കും. 14, 15 തിയതികളില്‍ ഓട്ടോമൊബൈല്‍ രംഗത്തെ വിദഗ്ധര്‍ക്കും 16 മുതല്‍ 24 വരെ പൊതുജനങ്ങള്‍ക്കുമാണ് പ്രവേശനം അനുവദിയ്ക്കുന്നത്. ഫ്രാങ്ക്ഫര്‍ട്ടിലെ രാജ്യാന്തര എക്സിബിഷന്‍ സെന്‍ററില്‍ (Messegelande, Ludwig-Erhard-Anlage 1, 60327 Frankfurt am Main) രാവിലെ 9 മുതല്‍ വൈകുന്നേരം 7 മണിവരെയാണ് പ്രവേശന സമയം. 

IAA-11

രാജ്യാന്തര കോണ്‍ഗ്രസ് സെന്‍ററിലെ വിവിധ ഹാളുകളില്‍ മൊത്തം 235.000 ചതുരശ്രമീറ്റര്‍ വിസ്ത്രിതിയില്‍ ഒരുക്കിയിരിയ്ക്കുന്ന ഷോയില്‍ രാജ്യാന്തരതലത്തില്‍ മുപ്പതിലധികം രാജ്യങ്ങളില്‍ നിന്നായി 1060 ഓളം പ്രദര്‍ശകര്‍ മേളയില്‍ പങ്കെടുക്കും. ഏതാണ്ട് 100 ഓളം രാജ്യങ്ങളില്‍ നിന്നും 12,000 ഓളം മാധ്യമപ്രവര്‍ത്തകര്‍ മേളയിലെ പുതുവിശേഷങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ എത്തുന്നുണ്ട്. 2011ലെ കണക്കനുസരിച്ച് ഒന്‍പതു ലക്ഷത്തിലധികം സന്ദര്‍ശകര്‍ മേള കാണാന്‍ എത്തിയിരുന്നു.

IAA-8

വിവിധ കമ്പനികളുടെ കാറുകള്‍, പ്രത്യേക സജ്ജീകരണങ്ങളുള്ള വാഹനങ്ങള്‍, മുചക്ര വാഹനങ്ങള്‍, ഇലക്ട്രോ കാറുകള്‍ & ഐടി മെക്കാനിസം, വാഹനങ്ങളുടെ പാര്‍ട്സ് & അസസറീസ്, ട്രെയിലര്‍ വാഹനങ്ങള്‍, മോഡല്‍ വാഹനങ്ങള്‍, ഓള്‍ഡ് ടൈമര്‍ തുടങ്ങി കാറുകളെയും ചെറുവാഹനങ്ങളെയും സംബന്ധിച്ചുള്ള വിവരങ്ങള്‍ ആധുനിക ലോകത്തെ പരിചയപ്പെടുത്തുകയാണ് ഓട്ടോഷോയുടെ ലക്ഷ്യം.

IAA-9

എന്നാല്‍, ഡീസല്‍ വാഹനങ്ങള്‍ക്ക് ഭാവിയില്‍ നിരോധനം ഏര്‍പ്പെടുത്തുമെന്ന ജര്‍മന്‍ സര്‍ക്കാരിന്‍റെ പ്രഖ്യാപനത്തിന്‍റെ വെളിച്ചത്തില്‍ ഇലക്ട്രിക് കാറുകളും ചെറുവാഹനങ്ങളും  ഈ മേളയില്‍ ഏറെ ശ്രദ്ധയാകര്‍ഷിയ്ക്കപ്പെടും. 

IAA-6

ജര്‍മനിയിലെ ആദ്യത്തെ ഓട്ടോമൊബൈല്‍ ഷോ 1897 ല്‍ ബര്‍ലിനിലാണ് നടന്നത്. 1911 വരെ ഓരോ വര്‍ഷത്തിലും എന്നാല്‍ 1905,06,07 എന്നീ വര്‍ഷങ്ങളില്‍ രണ്ടുതവണയും പ്രദര്‍ശനങ്ങള്‍ നടന്നു. പിന്നീട് ഒന്നാം ലോകമഹായുദ്ധത്തിനു ശേഷം ബര്‍ലിനില്‍ 1921 ല്‍ വീണ്ടും പ്രദര്‍ശനം ആരംഭിച്ചെങ്കിലും രണ്ടാം ലോകമഹായുദ്ധം തുടങ്ങിയതിന്‍റെ അടിസ്ഥാനത്തില്‍ 1939 ല്‍ ബര്‍ലിനിലെ പ്രദര്‍ശനം അവസാനിപ്പിക്കേണ്ടി വന്നു. തുടര്‍ന്ന് 1947/49 ല്‍ ഹാന്നോവറിലാണ് പ്രദര്‍ശനം നടന്നത്. ഇതുവരെയുള്ള പ്രദര്‍ശനങ്ങള്‍ ഉദ്ദേശിച്ച രീതിയില്‍ വിജയലക്ഷ്യം നേടാഞ്ഞതിനെ തുടര്‍ന്ന് പ്രദര്‍ശനം ഫ്രാങ്ക്ഫര്‍ട്ടിലേയ്ക്കു പറിച്ചുനട്ടു. 

IAA-5

1951 ലാണ് ഫ്രാങ്ക്ഫര്‍ട്ടില്‍ ആദ്യമായി  ഈ പ്രദര്‍ശനം നടത്തിയത്. ഇത് വന്‍വിജയമായതിനെ തുടര്‍ന്നാണ് ഫ്രാങ്ക്ഫര്‍ട്ട് കേന്ദ്രമാക്കി രാജ്യാന്തര പ്രദര്‍ശനത്തിന് തുടക്കമിട്ടത്. പിന്നീടങ്ങോട്ട് ഓട്ടോമോട്ടീവ് കമ്പനികള്‍ സാങ്കേതിക വിപ്ളവത്തിലൂടെ പുതുപുത്തന്‍ വാഹനങ്ങള്‍ നിര്‍മ്മിച്ച് ആധുനികലോകത്തിന്‍റെ പ്രശസ്തി പിടിച്ചുപറ്റാന്‍ ഫ്രാങ്ക്ഫര്‍ട്ട് വാഹനഷോ മേള വേദിയാക്കി. 1999 മുതല്‍ തുടര്‍ച്ചയായി എല്ലാ വര്‍ഷങ്ങളിലും നടന്നു വന്ന മേള 2015 ലാണ് അവസാനമായി നടന്നത്. അന്താരാഷ്ട്ര തലത്തില്‍ ഒഴിച്ചുകൂടാന്‍ പാടില്ലാത്ത സ്ഥാനമാണ് ഇപ്പോള്‍ ഐഎഎ യ്ക്കുള്ളത്. കൂടുതൽ വിവരങ്ങൾക്ക്: http://www.iaa.de

IAA-10
IAA-4
IAA-3
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.