Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

മെര്‍ക്കല്‍ പാര്‍ട്ടി നേതാവ് ഡോ.ഹൈനര്‍ ഗൈസ്ലര്‍ അന്തരിച്ചു

ജോസ് കുമ്പിളുവേലില്‍
heiner-geissler

ബെര്‍ലിൻ ∙ ക്രിസ്റ്റ്യന്‍ ഡമോക്രാറ്റിക് (സിഡിയു)വിന്‍റെ സമുന്നത നേതാവും മുന്‍മന്ത്രിയുമായ ഡോ.ഹൈനര്‍ ഗൈസ്ലര്‍(87) അന്തരിച്ചു.1977 മുതല്‍ 1989 വരെ 12 വര്‍ഷക്കാലം സിഡിയുവിന്‍റെ ജനറല്‍ സെക്രട്ടറിയായിരുന്ന ഗൈസ്ലര്‍, കുടുംബക്ഷേമ വകുപ്പ് മന്ത്രിയായി, അന്തരിച്ച ഹെല്‍മുട്ട് കോള്‍ മന്ത്രിസഭയില്‍ വളരെക്കാലം പ്രവര്‍ത്തിച്ചിരുന്നു. ഗൈസ്ലറിന്‍റെ വിമര്‍ശനങ്ങള്‍ പലപ്പോഴും പാര്‍ട്ടിയിലും മന്ത്രിസഭയിലും വിവാദങ്ങള്‍ ഉയര്‍ത്തിയിരുന്നു.

പ്രാഥമിക വിദ്യാഭ്യാസത്തിനു ശേഷം ജെസ്യൂട്ട് സഭയില്‍ ചേര്‍ന്ന ഇദ്ദേഹം നാലു വര്‍ഷത്തെ സെമിനാരി ജീവിതത്തില്‍ നിന്ന് പുറത്തിറങ്ങി. പിന്നീട് തീയോളജയിലും, നിയമത്തിലും ബിരുദവും ബിരുദാനന്തര ബിരുദവും നേടി കുറച്ചുകാലം സ്റ്റുട്ട്ഗാര്‍ട്ട് ജില്ലാക്കോടതിയില്‍ ജഡ്ജിയായും സേവനം ചെയ്തു. തുടര്‍ന്ന് മുഴുവന്‍ സമയ രാഷ്ട്രീയത്തില്‍ മുഖരിതനായി, ഹെല്‍മുട്ട് കോളിന്‍റെ സന്തത സഹചാരിയായും പ്രവര്‍ത്തിച്ചു.

1982 ല്‍ മന്ത്രിയായിരുന്ന കാലത്ത് കുടുംബക്ഷേമത്തിനായി ഒട്ടനവധി പരിഷ്ക്കാരങ്ങള്‍ ഗൈസ്ലര്‍ നടപ്പില്‍ വരുത്തിയത് അദ്ദേഹത്തെ ജര്‍മന്‍കാരുടെ പ്രയങ്കരനാക്കി മാറ്റിയിരുന്നു.2002 വരെ അദ്ദേഹം പാര്‍ലമെന്‍റ് അംഗമായും പ്രവര്‍ത്തിച്ചു. രാഷ്ട്രീയത്തില്‍ നിന്നും വിരമിച്ചതിനു ശേഷവും മരണത്തിനു തൊട്ടുമുമ്പുവരെയും ടിവി ചര്‍ച്ചകളില്‍ സജീവസാന്നിദ്ധ്യമായിരുന്നു ഗൈസ്ലര്‍. ഒരു തികഞ്ഞ ക്രൈസ്തവ വിശ്വാസിയായ ഗൈസ്ലറിന്  ഭാര്യയും മൂന്നു പുത്രന്മാരുമുണ്ട്.  

ഗൈസ്ലറുടെ നിര്യാണത്തില്‍ ചാന്‍സലര്‍ മെര്‍ക്കല്‍, പ്രസിഡന്‍റ് സ്റ്റൈന്‍മയര്‍, മന്ത്രിമാര്‍, വിവിധ കക്ഷിനേതാക്കള്‍ തുടങ്ങിയവര്‍ അനുശോചിച്ചു. ഗൈസ്ലറുടെ വേര്‍പാടുമൂലം രാഷ്ട്രീയ ബുദ്ധിരാക്ഷസനെ രാജ്യത്തിനു നഷ്പ്പെട്ടമായതായി മെര്‍ക്കല്‍ പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.