Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

ബോംബ് ഭീഷണി; ഫ്രാങ്ക്ഫർട്ട് എയർപോർട്ട് ഭാഗികമായി ഒഴിപ്പിച്ചു

ബോംബ് ഭീഷണിയെ തുടർന്ന് എയര്‍പോർട്ടിലെത്തിയ സുരക്ഷാ ഉദ്യോഗസ്ഥർ ബോംബ് ഭീഷണിയെ തുടർന്ന് എയര്‍പോർട്ടിലെത്തിയ സുരക്ഷാ ഉദ്യോഗസ്ഥർ

ബർലിൻ∙ ബോംബ് ഭീഷണിയെ തുടർന്ന് ഫ്രാങ്ക്ഫർട്ട് എയർപോർട്ടിന്റെ ടെർമിനൽ വൺ ഭാഗികമായി ഒഴിപ്പിച്ചു. ശനിയാഴ്ച വൈകിട്ട് 37 കാരനായ ഒരാളുടെ ഭാഗിനുള്ളിൽ ബോംബുണ്ടെന്ന കാര്യം എയർപോർട്ടിലെ ടാക്സി ഡ്രൈവർ പൊലീസിനെ അറിയിക്കുകയായിരുന്നു. ഇതിനെ തുടർന്നാണ് ഒഴിപ്പിയ്ക്കൽ നടപടിയുണ്ടായത്. ടെർമിനലും ദീർഘദൂര റെയിൽവേ സ്റ്റേഷനും കവാടങ്ങളും പൂർണ്ണമായും അടച്ചു.

സംഭവമറിഞ്ഞ ഉടൻതന്നെ ബോംബു വിദഗ്ധർ സ്ഥലത്തെത്തി. അന്വേഷണത്തിൽ ഒരാളുടെ ബാഗിൽ നിന്ന് കമ്പ്യൂട്ടർ പാർട്സുകളും ചെറിയ എക്സ്പ്ളോസീവ് ലായനിയടങ്ങിയ കുപ്പിയും കണ്ടെടുത്തു. ഇയാൾ മാനസിക വിഭാന്ത്രിയുള്ള ആളാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. ജർമനിയിലെ ഏറ്റവും തിരക്കേറിയ എയർ ഹബ്ബാണ് ഫ്രാങ്ക്ഫർട്ട് വിമാനത്താവളം. പ്രതിദിനം 160,000 യാത്രക്കാരാണ് ഇതുവഴി കടന്നുപോകുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.