Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

ഫ്രാന്‍സിസ് മാര്‍പാപ്പയെക്കുറിച്ച് പുതിയ സിനിമ വരുന്നു

ജോര്‍ജ് ജോണ്‍
New-Film-Pope-Francis

വത്തിക്കാൻ ∙ ഫ്രാന്‍സിസ് മാര്‍പാപ്പയെക്കുറിച്ച് പുതിയ സിനിമ അണിയറയില്‍ ഒരുങ്ങുന്നു. പ്രശസ്ത നടന്‍ ജൊനാഥന്‍ പ്രൈസാണ് ഫ്രാന്‍സിസ് മാര്‍പാപ്പയായി വേഷമിടുന്നത്. ബെനഡിക്ട് പതിനാറാമന്‍ പാപ്പയുടെ രാജിക്ക് ശേഷമുള്ള സംഭവവികാസങ്ങളാണ് ‘ദി പോപ്പ്’ എന്ന പേരിലുളള സിനിമയിലെ കഥ. 

സിറ്റി ഓഫ് ഗോഡ്, ദി കോണ്‍സ്റ്റന്‍റ് ഗാര്‍ഡ്നര്‍ തുടങ്ങിയ സിനിമകള്‍ സംവിധാനം ചെയ്ത ഫെര്‍നാന്‍ഡോ മെയ്റെല്ലെസ് ആണ് ഈ പുതിയ ചിത്രത്തിന്‍റേയും സംവിധായകന്‍.

അന്തോണി മക് കാര്‍ട്ടന്‍ ആണ് തിരക്കഥാകൃത്ത്. ചിത്രത്തിന്‍റെ ഷൂട്ടിംങ് ഉടന്‍ ആരംഭിക്കും. അന്തോണി ഹോപ്കിന്‍സാണ് ബെനഡിക്ട് പതിനാറാമന്‍റെ വേഷം ചെയ്യുന്നത്. ദി സൈലന്‍സ് ഓഫ് ദ് ലാംബ്സ്, ദി റൈറ്റ്സ് തുടങ്ങിയവയാണ് ഇദ്ദേഹത്തിന്‍റെ മറ്റ് പ്രശസ്ത ചിത്രങ്ങള്‍.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.