Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

ഉരുക്ക് കമ്പി തുളച്ച് കയറിയ നിർമ്മാണ തൊഴിലാളി അത്ഭുതകരമായി രക്ഷപ്പെട്ടു

കൈപ്പുഴ ജോൺ മാത്യു
construction-worker-1 രക്ഷാപ്രവർത്തകർ യില്‌ഡിസിനെ ആശുപത്രിയിൽ എത്തിക്കുന്നു.

ബർലിൻ ∙ ശരീരത്തുകൂടി നീളമുള്ള ഉരുക്ക് കമ്പി തുളച്ച് കയറി ഗുരുതരാവസ്ഥയിലായ നിർമാണ തൊഴിലാളി ഒടുവിൽ അത്ഭുതകരമായി രക്ഷപ്പെട്ടു. തുർക്കിയിലെ ഇസ്മിറ്റ് നഗരത്തിലാണ് സംഭവം. സിനാൻ യിൽഡസ് എന്ന നിർമാണ തൊഴിലാളിയാണ് അപകടത്തിൽപെട്ടത്. വാർക്ക പണി നടക്കുന്നതിനിടയിൽ താഴേക്ക് വീണ യിൽഡിസിന്റെ ശരീരത്തിന്റെ പാർശ്വ ഭാഗത്തിലൂടെ തുളച്ച് കയറിയ കമ്പി കണ്ണിന്റെ ഭാഗത്തിലൂടെയാണ് പുറത്തേക്ക് തള്ളി വന്നത്.

construction-worker-12 തുളച്ചു കയറിയ കമ്പിയുമായി യിൽഡസ് ആശുപത്രിയിൽ

ഉടനടി ബോധ രഹിതനായ യിൽഡസിനെ രക്ഷാപ്രവർത്തകർ വളരെ കരുതലോടെ ആശുപത്രിയിലെത്തിച്ചു. നീണ്ട പത്ത് മണിക്കൂർ ശസ്ത്രക്രിയയിലൂടെ ആറുപേരടങ്ങുന്ന വിദഗ്ധ ഡോക്ടർമാർ കമ്പി പുറത്തെടുത്തു. കമ്പി യിൽഡസിന്റെ ആന്തരിക അവയവങ്ങൾക്ക് കേട് പറ്റിക്കാഞ്ഞതാണ് യിൽഡസ് രക്ഷപ്പെടാൻ സഹായിച്ചതെന്ന് ശസ്ത്രക്രിയ്ക്ക് ശേഷം മാധ്യമങ്ങളോട് പറഞ്ഞു.

construction-worker-13 സുഖം പ്രാപിച്ച യിൽഡസ്

യിൽഡിസിന്റെ രക്ഷപ്പെടൽ വൈദ്യ ലോകത്തിന് അത്ഭുതമായി മാറി. ഇദ്ദേഹം സുഖം പ്രാപിച്ചു വരുന്നു. ഒരാഴ്ചയ്ക്കുള്ളിൽ ആശുപത്രി വിടുമെന്ന് യിൽഡസ് സന്ദർശകരോട് പറഞ്ഞു. സംഭവം ജർമൻ മാധ്യമങ്ങളിൽ വൻ വാർത്തയുമായി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.