Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

ജര്‍മന്‍ ആള്‍ഡി പെട്രോള്‍ പമ്പുകള്‍ തുടങ്ങുന്നു

Aldi-Petrol-Pumps

ഫ്രാങ്ക്ഫര്‍ട്ട്∙ ജര്‍മനിയിലും, യൂറോപ്പിലും ആഹാരസാധനങ്ങളും, പലവ്യഞ്ജനങ്ങളും വില്‍ക്കുന്ന ആള്‍ഡി പുതിയതായി പെട്രോള്‍ പമ്പുകള്‍ തുടങ്ങുന്നു. ഉപഭോക്താക്കള്‍ക്ക് സാധനങ്ങള്‍ വാങ്ങി കഴിഞ്ഞ് കാറുകള്‍ക്കും, മറ്റ് വാഹനങ്ങള്‍ക്കും കുറഞ്ഞ ചിലവില്‍ പെട്രോള്‍ അടിക്കാനുള്ള സൗകര്യം ഉണ്ടാക്കുകയാണ് ഈ പുതിയ ബിസിനസ് തന്ത്രം. 

1946 ല്‍ കാള്‍, ആല്‍ബ്രെഹ്റ്റ് എന്നീ സഹോദരന്മാര്‍ തങ്ങളുടെ അമ്മയുടെ ചെറിയ കടയിൽ നിന്ന് ആര്‍ജവം ഉള്‍ക്കൊണ്ട് തുടങ്ങിയ ആള്‍ഡി ഷോപ്പിന് ഇന്ന് ലോകത്ത് എല്ലാ ഭൂഖണ്ഡങ്ങളിലും ശാഖകളുണ്ട്. ആള്‍ഡി ഷോപ്പുകളില്‍ ഈയിടെ ഷോപ്പിങ്ങിന് ശേഷം തങ്ങളുടെ ഉപഭോക്താക്കള്‍ക്ക് ലഘുഭോജനങ്ങളും, പാനീയങ്ങളും നൽകാൻ തുടങ്ങിയിരുന്നു.

ആള്‍ഡിയുടെ ആദ്യത്തെ പെട്രോള്‍ പമ്പുകള്‍ മ്യൂണിക്, ന്യൂറന്‍ബെര്‍ഗ്, സ്റ്റുട്ട്ഗാര്‍ട്ട് എന്നിവിടങ്ങളില്‍ ഈ വര്‍ഷം തന്നെ തുടങ്ങും. അതിന് ശേഷം ആറ് മാസത്തിനും ഒരു വര്‍ഷത്തിനും ഉള്ളില്‍ മിക്കവാറും എല്ലാ ആള്‍ഡി ഷോപ്പുകളുടെ പാര്‍ക്കിംങ്ങ് ഏരിയകളിലും ആള്‍ഡി പെട്രോള്‍ പമ്പുകള്‍ പ്രവര്‍ത്തനം ആരംഭിക്കും. ആള്‍ഡി പെട്രോള്‍ പമ്പുകള്‍ക്ക് ജര്‍മന്‍ ഗതാഗത വകുപ്പിന്‍റേയും, യൂറോപ്യന്‍ യൂണിയന്‍ കമ്മീഷന്‍റേയും അനുവാദം ലഭിച്ചു കഴിഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.