Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

പരിസ്ഥിതി പ്രവര്‍ത്തകന്‍ ഹരീഷ് വാസുദേവന്‍ പാരിസിൽ

ജോസ് കുമ്പിളുവേലില്‍
harish-02

പാരിസ്∙ പ്രശസ്ത പരിസ്ഥിതി  പ്രവര്‍ത്തകനും അഭിഭാഷകനുമായ ഹരീഷ് വാസുദേവന്‍ പാരിസിലെത്തി. സ്വിറ്റസര്‍ലണ്ടിലെ ജനീവയില്‍ സ്വകാര്യ സന്ദര്‍ശനത്തിനെത്തിയ അദ്ദേഹം പാരിസിലെത്തി മലയാളികളുമായി കൂടിക്കാഴ്ച നടത്തി.

ഹരീഷ് ഒരു തികഞ്ഞ പരിസ്ഥിതി സംരക്ഷണവാദിയാണ്. ഹരീഷ് പാരിസില്‍ എത്തിയതറിഞ്ഞു നിരവധി മലയാളികള്‍ അദ്ദേഹത്തെ കാണുന്നതിനും സംസാരിക്കുന്നതിനുമായി എത്തിയിരുന്നു. ഈഫല്‍ ടവറിനു സമീപത്തു ഒത്തു കൂടിയവരുമായി ഹരീഷ് സമകാലിക രാഷ്ട്രീയ പാരിസ്ഥിതിക വിഷയങ്ങളെക്കുറിച്ചു ചര്‍ച്ച നടത്തി.

harish-01

വിദേശത്തു താമസമാക്കിയിരിക്കുന്ന പ്രവാസി സമൂഹത്തിന്, തങ്ങളുടെ രാജ്യങ്ങളില്‍ നിന്നും ലഭിച്ചിരിക്കുന്ന അറിവും സംസ്കാരവും കേരളത്തിലെ പൊതുസമൂഹത്തിലേക്ക് പകര്‍ന്നു നല്‍കാന്‍ കഴിഞ്ഞാല്‍ നമ്മുടെ നാട്ടിലെ സാമൂഹ്യമായ പ്രശ്നങ്ങള്‍ക്കും പരിഹാരം കാണാന്‍ കഴിയുമെന്ന് അദ്ദേഹം പറഞ്ഞു. കേരളത്തിലെ നിരവധി സാമൂഹികപരിസ്ഥിതി വിഷയങ്ങളില്‍ നിരന്തരമായി ഇടപെടുന്ന ഹരീഷ് വാസുദേവന്‍ ഇപ്പോള്‍ കേരള ഹൈക്കോടതിയിലെ തിരക്കുള്ള അഭിഭാഷകനാണ്.

ഈഫല്‍ ടവറിനൊപ്പം ലൂവ്ര് മ്യൂസിയം, നെപ്പോളിയന്‍റെ മൃതശരീരം അടക്കം ചെയ്തിരിക്കുന്ന 'ആര്‍മി മ്യൂസിയം', പാരീസിലെ നഗര കാഴ്ചകള്‍ തുടങ്ങിയവയും അദ്ദേഹം ചുറ്റിക്കണ്ടു. പാരീസില്‍ ജോലി ചെയ്യുകയും പഠിക്കുകയും ചെയ്യുന്ന യുവാക്കളും വിദ്യാർഥികളും അവരുടെ കുടുംബങ്ങളുമൊക്കെയാണ് ഹരീഷിനെ കാണാന്‍ ഈഫല്‍ ടവറിനു താഴെ ഒത്തു കൂടിയത്. ഡോ.അനസ് കെ.കെ. കൂടിക്കാഴ്ചയ്ക്ക് നേതൃത്വം നല്‍കി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.