Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

ജർമനിയിൽ നിന്നും ബാൾട്ടിക് റിസോർട്ടിലേക്ക് നഗ്ന വിമാനയാത്ര

ജോർജ് ജോൺ
Naked-Passangers-in-Flight

ഫ്രാങ്ക്ഫർട്ട്∙ ജർമനിയിൽ നിന്നും ബാൾട്ടിക് റിസോർട്ടിലേക്ക് നഗ്ന വിമാനയാത്ര. കുറച്ച് നാളായി ജർണനിയിലെ ഒരു ട്രാവൽ ഏജൻസി നടത്തിവരുന്ന ഒരു ചാർട്ടർ വിമാന സർവീസിൽ ആണ് ഈ നഗ്ന യാത്ര. ജർമ്മൻ പട്ടണമായ എർഫൂർട്ടിൽ നിന്നും ബാൾട്ടിക്ക് കടലിൽ സ്ഥിതി ചെയ്യുന്ന ഒരു റിസോർട്ടിലേക്കാണ് ഈ വിമാന യാത്ര. വിമാനം പറന്നു തുടങ്ങിയാൽ യാത്രക്കാർ വസ്ത്രങ്ങൾ ഉരിഞ്ഞ് നഗ്നരായി യാത്ര ചെയ്യണം എന്നതാണ് ഈ ട്രാവൽ ഏജൻസി നടത്തിവരുന്ന ചാർട്ടർ വിമാന യാത്രയിലെ വ്യവസ്ഥ.

ഇതിനെതിരെ നിയമ നടപടികൾ സ്വീകരിക്കണമെന്ന് പോലീസിലും, ജർമൻ കോടതിയിലും പരാതികൾ നൽകിയെങ്കിലും എന്തെങ്കിലും ശിക്ഷണ നടപടികൾക്ക് അവർ തയ്വാറായില്ല. ഈ ട്രാവൽ ഏജൻസി നടത്തിവരുന്ന ചാർട്ടർ വിമാന സർവീസിന്റെ വ്യവസ്ഥകൾ നേരത്തെ തന്നെ എല്ലാവരെയും അറിയിച്ച് അവരുടെ പൂർണ സമ്മതപത്രം എഴുതി വാങ്ങിയാണ് ഇവർ സർവീസ് നടത്തുന്നത്. ഇതിനെതിരെയുള്ള നടപടി വ്യക്തി സ്വാതന്ത്യ്രത്തിലുള്ള കൈ കടത്തലാകുമെന്ന് നിയമപാലകർ പറയുന്നു. ലോകമെങ്ങും ആൾക്കാർ നഗ്നരായി സവുണാ (നഗ്നരായി കാബിനുകളിലുള്ള വിയർക്കൽ) നടത്തുന്നതു പോലെ മാത്രമേ ഈ നഗ്ന വിമാന യാത്രയേയും കണക്കാൻ സാധിക്കുകയുള്ളു എന്ന് നിയമവിദഗ്ദ്ധരും പറയുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.