Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

കൊളോണ്‍ പോര്‍സില്‍ ഓണാഘോഷം സെപ്റ്റംബര്‍ 2 ന്

ജോസ് കുമ്പിളുവേലില്‍
onporz

കൊളോണ്‍∙ ഓണക്കോടിയുടുത്തും പൂക്കളമിട്ടും ഓണത്തപ്പനെ എതിരേല്‍ക്കാന്‍ കൊളോണ്‍ പട്ടണത്തിന് സമീപത്ത് സ്ഥിതിചെയ്യുന്ന പോര്‍സിലെ നാല്‍പ്പത്തിയഞ്ചില്‍പ്പരം മലയാളി കുടുംബങ്ങള്‍ ഒന്നടങ്കം ഒരുക്കങ്ങള്‍ തുടങ്ങി. ഈ വര്‍ഷത്തെ കുടുംബസംഗമവും ഓണാഘോഷവും സെപ്റ്റംബര്‍ രണ്ടിന് ശനിയാഴ്ച ഉച്ചകഴിഞ്ഞ് വിപുലമായ പരിപാടികളോടെ ആരംഭിക്കും.

വൈകുന്നേരം അഞ്ചു മുതല്‍ ആരംഭിക്കുന്ന ആഘോഷങ്ങള്‍ക്ക് വര്‍ണ വിസ്മയം തീര്‍ക്കുവാന്‍ വിവിധതരം കലാപരിപാടികളുടെ തയാറെടുപ്പുകള്‍ പുരോഗമിയ്ക്കുന്നതായി ഭാരവാഹികള്‍ അറിയിച്ചു. കുട്ടികളുടെയും, മുതിര്‍ന്നവരുടെയും കലാപരിപാടികള്‍ക്കു പുറമെ കേരളത്തനിമയില്‍ പരമ്പരാഗത രീതികളോടെ മാവേലിയെ എതിരേല്‍ക്കല്‍, തിരുവാതിരകളി, വിഭവസമൃദ്ധമായ ഓണസദ്യ എന്നിവയും ഉണ്ടായിരിക്കുമെന്ന് ഓണസദ്യക്ക് നേതൃത്വം നല്‍ക്കുന്ന പാപ്പച്ചന്‍ പുത്തന്‍പറമ്പില്‍ അറിയിച്ചു. പരിപാടികളുടെ വിജയത്തിനായി വിവിധ ഉപസമിതികളും രൂപീകരിച്ചിട്ടുണ്ട്. വിവരങ്ങള്‍ക്ക്: പാപ്പച്ചന്‍ പുത്തന്‍പറമ്പില്‍ 02203 369042


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.