Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

കർദ്ദിനാൾ മൈസനറിന് ഇനി അന്ത്യ വിശ്രമം

കൈപ്പുഴ ജോൺ മാത്യു
Cardinal

ബർലിൻ ∙  കാലം ചെയ്ത മുൻ കൊളോൺ ആർച്ച് ബിഷപ്പും കർദ്ദിനാളുമായ ജോ ഹ്വീം മൈസനറുടെ കബറടക്കം ശനിയാഴ്ച കൊളോൺ കത്തീഡ്രലിലെ നിലവറയിലെ പ്രത്യേക കല്ലറയിൽ നടന്നു. കബറടക്ക കർമ്മത്തിനു മൈസനറുടെ പിൻഗാമിയും കൊളോൺ അതിരൂപത ആർച്ച് ബിഷപ്പും കർദ്ദിനാളുമായ മാർ റൈനർ മരിയോ വോൾക്കി (60) നേതൃത്വം നൽകി.

Cardinal3

ഫ്രാൻസിസ് മാർപാപ്പയുടെ പ്രതിനിധിയായി ആർച്ച് ബിഷപ്പ് മാർ ജോർജ് ഗൺസ് മൈൻ പങ്കെടുത്തു. സംസ്കാര ചടങ്ങുകൾക്ക് ജർമൻ കത്തോലിക്ക സഭയിലെ വൈദിക മേഖല അധ്യക്ഷന്മാരും രാഷ്ട്രീയ നേതാക്കളും  അടങ്ങിയ വൻ ജനാവലി സാക്ഷികളായി.നഗരി കാണിക്കൽ ചടങ്ങിൽ മലയാളി വൈദികരും കന്യാസ്ത്രീകളും വിശ്വാസികളും അടങ്ങുന്ന വലിയ സംഘം  വലിയ ഇടയനു യാത്രാമൊഴിയേകി.

Cardinal2

കൊളോൺ നഗരമധ്യത്തിലുള്ള 800 വർഷത്തിലധികം പഴക്കമുള്ള ഈ പുരാതന കത്തീഡ്രൽ  പരിസരം ജനസാഗരമായിരുന്നു.കാൽ നൂറ്റാണ്ടിലധികം കൊളോൺ അതിരൂപതയെ നയിച്ച വലിയ ഇടയൻ കഴിഞ്ഞ അഞ്ചിനാണ്  83–ാം വയസ്സിൽ കാലം ചെയ്തത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.