Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

മാരിയോ ഗോട്സെയുടെ രണ്ടാം വരവ് ജപ്പാനിൽ – കളി തുടങ്ങി

കൈപ്പുഴ ജോൺ മാത്യു
Mario(2)

ബെർലിൻ ∙  നൂറ്റി അറുപത്തിയേഴ്  ദിവസത്തെ നീണ്ട ഇടവേളയ്ക്കുശേഷം ജർമനിയുടെ ലോക കപ്പ് ഹീറോ മരിയോ ഗോട്സെ വീണ്ടും കളിക്കളത്തിൽ കളിച്ച് തുടങ്ങി. ജർമൻ ബുന്ദസ് ലീഗ് ക്ലബായ ബോറുസിയ ഡോർട്ട് മുണ്ടിന്റെ താരമായ ഗോ ട്സെ കഴിഞ്ഞ ശനിയാഴ്ച കുപ്പായമണിഞ്ഞ് ക്ലബിനു വേണ്ടി ജപ്പാനിൽ കളിക്കളത്തിലിറങ്ങി..

ജപ്പാൻ ലീഗ് ക്ലബായ ഉർവ– റെഡ്– ഡയമൺഡ്സുമായിട്ടുള്ള സഹൃദത്തി ലാണ് ഗോട്സെയുടെ രണ്ടാം വരവ്.ജപ്പാനിലെ അറുപതിനായിരം ഫുട്ബോൾ പ്രേമികളെ സാക്ഷിയാക്കിയാണ് ഗോട്സെ തന്റെ രണ്ടാം അരങ്ങേറ്റം നടത്തിയത്.

ആദ്യ മുപ്പത് മിനിറ്റിൽ ഗോട്സെ കളികളത്തിൽ നിറഞ്ഞു കളിച്ചു. തുടർന്ന് ടീം കോച്ച് പീറ്റർ ബോസ്  ഗോട്സെയെ കളിക്കളത്തിൽ നിന്നു പിൻവലിച്ചു.

Mario

സൗഹൃദ മത്സരത്തിൽ ജപ്പാൻ ടീമിനെ ജർമൻ ടീം (3–2) പരാജയപ്പെടുത്തി.ഗോട്സെയുടെ പ്രകടനത്തിൽ താൻ പൂർണ്ണ തൃപ്തനാണെന്ന് കോച്ച് പീറ്റർ

ബോസ് പറഞ്ഞു. ഡോർട്ട് ടീമിനുവേണ്ടി ഗോട്സെ ഇനി കളത്തിലുണ്ടാകു മെന്ന് കോച്ച് ബോസ് തുടർന്ന് പറഞ്ഞു. രണ്ടാം വരവിൽ താൻ പൂർണ്ണ സന്തോഷവാനാണെന്ന് ഗോട്സെ ജപ്പാനിൽ പറഞ്ഞു.

മെറ്റബോളിക് ഡിസോർഡർ ഉൾപ്പടെയുള്ള ഫിറ്റനസ് പ്രശ്നങ്ങളെ തുടർന്ന് ഗോട്സെ ദീർഘ കാലത്തെ  ചികിത്സയിലായിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.