Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

ജർമനിയിലേക്ക് അത്യുഷ്ണം തിരിച്ചെത്തുമെന്ന് മുന്നറിയിപ്പ്

കൈപ്പുഴ ജോൺ മാത്യു
map

ബർലിൻ ∙ അടുത്ത ആഴ്ച മധ്യത്തിൽ ജർമനിയിൽ താപനില അത്യുഷ്ണത്തിലേക്ക് ഉയരുമെന്ന് കാലാവസ്ഥ നിരീക്ഷകരുടെ മുന്നറിയിപ്പ്. സ്പെയിനിൽ നിലവിൽ അത്യുഷ്ണമാണ്, താപനില 47 ഡിഗ്രി സെൽഷ്യസ് ഗ്രേഡാണ്. ഈ ഉഷ്മാവാണ് ഇനി യൂറോപ്യൻ രാജ്യങ്ങളിലേക്ക് ചേക്കേറുന്നതെന്ന് ജർമൻ കാലാവസ്ഥ വിദഗ്ദ്ധൻ ഡോമിനിക് ജുംഗ് മാധ്യമങ്ങളോട് പറഞ്ഞു.

അടുത്ത തിങ്കളാഴ്ച്ച മുതൽ നിലവിലെ കാലാവസ്ഥയിൽ മാറ്റം വരും. മഴ വഴി മാറും. ബുധനാഴ്ച താപനില 37 സെൽഷ്യസ് ഗ്രേഡിലേക്ക്  ഉയരും. തെക്കൻ ജർമനിയിൽ ഇത് നാൽപത് ഗ്രേഡ് വരെ അനുഭവപ്പെടും. ജൂലൈ 23 മുതൽ താപനിലയിൽ മാറ്റം വന്ന് മുപ്പത് ഗ്രേഡിലേക്ക് താഴും. പക്ഷെ തുടർന്ന് ജർമനിയിലും യൂറോപ്പിലും വേനൽ കാലമായിരിക്കുമെന്ന് ഡോമിനിക് ജുംഗ് പറയുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.