Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

മെഴ്സിഡസും പുകമറ വിവാദത്തിൽ കുടുങ്ങി

കൈപ്പുഴ ജോൺ മാത്യു
mer

ബർലിൻ∙ ജർമനിയിലെ പ്രസിദ്ധ കാർ നിർമ്മാണ കമ്പനിയായ  ഡെയിംലർ ബെൻസ് പുകമറ വിവാദത്തിൽ കുടുങ്ങി. 2008 മുതൽ 2016 വരെ കമ്പനി വിൽപന നടത്തിയ സി ക്ലാസിൽപ്പെട്ട ആഡംബര മെഴ്സിഡസ് ഡീസൽ കാറുകളാണ് പരിസര മലിനീകരണത്തിന്റെ പേരിൽ പ്രതികൂട്ടിലായിരിക്കുന്നത്.

യുഎസിലും യൂറോപ്പിലുമായി ഈ ഇനത്തിൽപ്പെട്ട പത്ത് ലക്ഷം കാറുകൾ വിറ്റഴിക്കപ്പെട്ടിട്ടുണ്ട്. വാഹനം ടെസ്റ്റ് ചെയ്യുമ്പോൾ മാത്രം മലിനീകരണം കുറിച്ച് കാണിക്കാൻ പ്രത്യേക സോഫ്റ്റ് വെയറുകളാണ് ഘടിപ്പിച്ചിട്ടുള്ളതെന്ന് കണ്ടെത്തിയിട്ടുണ്ട്.

ജർമൻ ഗതാഗത മന്ത്രി സംഭവത്തിൽ അന്വേഷണം  പ്രഖ്യാപിച്ച് കഴിഞ്ഞു. കമ്പനിയിൽ നിന്ന് നഷ്ട പരിഹാരത്തിനായി ബോഹുമിലെ ഒരു ഇടപാടുകാരൻ കോടതിയെ സമീപിച്ചു കഴിഞ്ഞു. ജർമനിയുടെ ഫോക്സ് വാഗനും പുകമറ വിവാദത്തിൽപ്പെട്ട് ഇപ്പോൾ യുഎസിലും യൂറോപ്പിലും കോടതി കയറുകയാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.