Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

മാഫിയയുടെ അദൃശ്യ സാന്നിധ്യം ജര്‍മനിയില്‍ വ്യാപകം

ജോസ് കുമ്പിളുവേലില്‍
മാഫി

ബര്‍ലിന്‍∙ ജര്‍മനിയില്‍ മാഫിയ സംഘങ്ങളുടെ പ്രവര്‍ത്തനം പ്രത്യക്ഷത്തില്‍ ഇല്ലെങ്കിലും വ്യാപകമായി തുടരുകയാണെന്ന് വിദഗ്ധരുടെ മുന്നറിയിപ്പ്. രാജ്യത്തെ ഏറ്റവും വലിയ മാഫിയ അക്രമം കഴിഞ്ഞ് പത്തു വര്‍ഷത്തിനു ശേഷം ചേര്‍ന്ന യോഗത്തിലാണ് വിലയിരുത്തല്‍.

ജര്‍മനിയില്‍നിന്നും ഇറ്റലിയില്‍നിന്നുമുള്ള ഗവേഷകരും രാഷ്ട്രീയ നേതാക്കളുമാണ് യോഗത്തില്‍ പങ്കെടുത്തത്. ഇത്തരം ആസൂത്രിതമായ, സംഘം ചേര്‍ന്നുള്ള ക്രിമിനല്‍ പ്രവര്‍ത്തനങ്ങള്‍ തടയാനുള്ള മാര്‍ഗങ്ങള്‍ ആലോചിക്കുന്നതിനായിരുന്നു യോഗം.

പ്രത്യക്ഷത്തില്‍ കഫേയോ മ്യൂസിക് - ഡാന്‍സ് ക്ലബ്ബുകളോ മറ്റോ നടത്തുന്ന വ്യാജേനയാണ് മാഫിയകളുടെ പ്രവര്‍ത്തനം. റിയല്‍ എസ്റ്റേറ്റുകളിലും റെസ്റ്ററന്‍റുകളിലുമാണ് അവര്‍ ഏറ്റവും കൂടിതല്‍ നിക്ഷേപം നടത്തുന്നത്. കള്ളപ്പണം വെളുപ്പിക്കുകയാണ് ഇതിന്‍റെ ലക്ഷ്യം. കൊലപാതകങ്ങളും കൂട്ടക്കൊലകളുമല്ല ഇന്നവര്‍ അധികം ചെയ്യുന്നത്. നേരിട്ടുള്ള അക്രമങ്ങള്‍ കുറച്ച് മറ്റു നിയമ വിരുദ്ധ പ്രവര്‍ത്തനങ്ങളിലാണ് ഇവര്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്നും യോഗം വിലയിരുത്തി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.