Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

പോർസിൽ മലയാളി കുടുംബങ്ങളുടെ ഗ്രിൽ പാർട്ടി നടത്തി

ജോസ് കുമ്പിളുവേലിൽ
grillp

കൊളോൺ∙ ജർമനിയിലെ കൊളോൺ പട്ടണത്തിനു സമീപം സ്ഥിതിചെയ്യുന്ന പോർസിലെ 45 ൽപ്പരം മലയാളി കുടുംബങ്ങൾ പ്രായം മറന്നു മുതിർന്നവരും കുട്ടികളും ഒത്തൊരുമിച്ച് ജൂൺ 17 ന് (ശനി) ഈ വർഷത്തെ ഗ്രിൽ പാർട്ടി നടത്തി.

grill-p-2

ജീവിതതിരക്കിൽ നിന്ന് ഒഴിഞ്ഞ് കിട്ടിയ സമയം ഏവരും മതിമറന്ന് ആസ്വദിച്ചു. ഉച്ചമുതൽ മുതൽ വൈകുന്നേരം വരെ പാട്ടും, ചർച്ചകളും, വിവിധ കായിക മത്സരങ്ങളും നടത്തി. വിവിധതരം ഇറച്ചികൾ, വിവിധ സോസേജുകൾ എന്നിവയുൾപ്പെടുത്തി ബാർബിക്യൂ രുചികരമാക്കി. വിഭവങ്ങൾക്ക് സലാഡുകളും പാനീയങ്ങളും മേമ്പൊടിയായി .

grill-k-porz-17

മേരിക്കുട്ടി തോമസ് സ്വാഗതം ആശംസിച്ചു. ജയിംസ് കരീകാട്ടിൽ, ലൂയിസ് കാനാച്ചേരി തുടങ്ങിയവർ ഗ്രിൽ പാർട്ടിക്ക് ചുക്കാൻ പിടിച്ചു. ബേബി ചാലായിൽ നന്ദി പറഞ്ഞു.ഈ വർഷത്തെ ഓണാഘോഷ പരിപാടികൾ സെപ്റ്റംബർ 2 ന് സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.