Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

ബർലിനും മ്യൂണിക്കിനുമിടയിൽ പുതിയ ഹൈസ്പീഡ് ട്രെയിൻ ഒാടിത്തുടങ്ങി

ജോസ് കുമ്പിളുവേലിൽ
german-train

ബർലിൻ: പുതിയ ഹൈസ്പീഡ് ട്രെയിൻ ബർലിനും മ്യൂണിച്ചിനുമിടയിൽ യാത്ര തുടങ്ങി. ആദ്യ യാത്രയിൽ ക്ഷണിക്കപ്പെട്ട അതിഥികൾ മാത്രമാണ് ഉൾപ്പെട്ടിരുന്നത്. ആറു മണിക്കൂറോളമെടുക്കുന്ന യാത്രാ സമയം 3.55 മണിക്കൂറിൽ പൂർത്തിയാക്കാൻ പുതിയ ട്രെയിനു കഴിയും.

എയർലൈൻ കമ്പനികൾക്കും ബസ് സർവീസുകൾക്കും പുതിയ ട്രെയിൻ കടുത്ത ഭീഷണിയാകുമെന്നാണ് വിലയിരുത്തൽ. 1996ൽ ആരംഭിച്ച അതിവേഗ റെയിൽ പാത നിർമാണം കഴിഞ്ഞ വർഷമാണു പൂർത്തിയായത്. 22 ടണലുകളും 29പാലങ്ങളും പാതയിൽ ഉൾപ്പെടുന്നു. 

മണിക്കൂറിൽ മുന്നൂറു കിലോമീറ്റർ വരെ വേഗത്തിലാണ് ട്രെയിൻ ഒാടുന്നത്. തുറിംഗിൻ കാടുകളിലൂടെയാണ് പാതയുടെ 107 കിലോമീറ്റർ കടന്നു പോകുന്നത്. 1990ലെ ജർമൻ പുനരേകീകരണത്തിനു ശേഷം കിഴക്കിനെയും പടിഞ്ഞാറിനെയും ബന്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ അവതരിപ്പിക്കപ്പെട്ട പദ്ധതിയാണിത്. അതിനാൽ തന്നെയാണ് ഇതിന്റെ പൂർത്തീകരണം ചരിത്ര പ്രധാന്യം അർഹിക്കുന്നതും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.