Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

കൊളോണിലെ അടിയന്തര വിമാന ലാൻഡിങ്; ഒടുവിൽ സംശയം ബാക്കിയായി

 ജോസ് കുമ്പിളുവേലിൽ
Easy-jet-k

ബർലിൻ∙ സ്ലോവേനിയൻ തലസ്ഥാനമായ ലുബ്ലിയാനയിൽ നിന്നും ലണ്ടനിലേയ്ക്ക് പറന്ന യാത്രാവിമാനം അടിയന്തരമായി ജർമനിയിലെ കൊളോണിൽ ഇറക്കിയത് ഒടുവിൽ സംശയം മാത്രമായി. യാത്രക്കാരായ മൂന്നു പേർ നടത്തിയ  സംഭാഷണത്തിൽ സംശയം ജനിപ്പിച്ചതാണ് അടിയന്തിര ലാൻഡിങ്ങിന്റെ കാരണം. സംഭാഷണത്തിൽ ‘ബോംബ്‘ എന്ന പദം കയറിക്കൂടിയതാണ് സംഭവത്തിന്റെ അടിസ്ഥാനം. വിമാനം ലാൻഡ് ചെയ്തയുടനെ മൂന്നു യാത്രക്കാരേയും ഫെഡറൽ  ജർമൻ പൊലീസ് അറസ്റ്റ് ചെയ്തു. ശനിയാഴ്ച വൈകിട്ട് പ്രാദേശിക സമയം 18.15 നുള്ള ഈസിജെറ്റ് കമ്പനിയുടെ 2346 നമ്പർ ഫ്ളൈറ്റിലാണ് സംഭവം.

മൂവരുടെയും സംഭാഷണം ശ്രദ്ധിച്ച സഹയാത്രികർ ജോലിക്കാരെ വിവരം ധരിപ്പിച്ചതിനെ തുടർന്ന് പൈലറ്റ് 151 യാത്രക്കാരുണ്ടായിരുന്ന വിമാനം ഉടൻതന്നെ അടിയന്തിരമായി ഇറക്കുകയായിരുന്നു. എമർജെൻസി വാതിലിലൂടെ എല്ലാ യാത്രക്കാരെയും സുരക്ഷിതമായി വിമാനത്താവളത്തിലേക്ക് മാറ്റുകയും ചെയ്തു. 

അറസ്റ്റിലായ 31, 38, 48 വയസുള്ള മൂവരും ബ്രിട്ടീഷ് പൗരന്മാരാണ്. ഇവരുടെ തോൾ സഞ്ചിയും മറ്റു ബാഗുകളും, വിമാനവും ഡോഗ് സ്ക്വാഡ് പരിശോധിച്ചെങ്കിലും ഒന്നും കണ്ടെത്താനായില്ല. ഇവർക്ക് ഇസ്‍ലാമിസ്റ്റുകളുമായി ബന്ധമില്ലെന്നാണ് ജർമൻ പോലീസിന്റെ സ്ഥിരീകരണം. മൂവരും ലണ്ടൻ ആസ്ഥാനമായുള്ള ഒരു കമ്പനിയിലെ ജോലിക്കാരാണ്. ഇവർ ഒരു കമ്പനി ട്രിപ്പ് കഴിഞ്ഞ് സ്ളോവേനിയയിൽ നിന്നും ലണ്ടനിലേയ്ക്കു മടങ്ങുകയായിരുന്നു. എങ്കിലും ഇവരെപ്പറ്റിയുള്ള കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. മൂന്നു പേരെയും കൊളോൺ പൊലീസിനു പിന്നീട് കൈമാറി.സ്ഫോടക വസñു ഉണ്ടായിരുന്നതായി ഭയപ്പെട്ടെങ്കിലും സംശയം അസ്ഥാനത്തായി.

സംഭവമറിഞ്ഞയുടൻ ഒരു വലിയ പൊലീസ് രക്ഷാസന്നാഹം വിമാനത്താവളത്തിൽ ഒരുക്കിയിരുന്നു. വൈകിട്ട് ഏഴുമുതൽ രാത്രി 10 മണി വരെയുള്ള സമയത്ത് മൂന്നു മണിക്കൂറോളം തടസപ്പെട്ടു. 17 വിമാന സർവീസുകൾ മറ്റു സ്ഥലങ്ങളിലേയ്ക്ക് തിരിച്ചുവിടുകയും 20 സർവീസുകൾ  വൈകിക്കുകയും രണ്ടെണ്ണം റദ്ദാക്കുകയും ചെയ്തു. 

അടുത്തിടെ ഉണ്ടായ ഭീകരാക്രമണങ്ങളെ തുടർന്ന് യൂറോപ്യൻ രാജ്യങ്ങളിലും പ്രത്യേകിച്ച് ജർമനിയിലും ഫ്രാൻസിലും ബ്രിട്ടനിലും സുരക്ഷാക്രമീകരണങ്ങൾ കൂടുതൽ ശക്തമാക്കിയിട്ടുണ്ട്. രണ്ടാഴ്ച മുമ്പ് ജർമനിയിൽ നടക്കേണ്ടിയിരുന്ന റോക്ക് ഫെസ്റ്റിവൽ ബോംബ് ഭീഷണിയെ തുടർന്ന് സംഘാടകർ റദ്ദാക്കിയിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.