Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

മെർക്കലിന് മെക്സിക്കൻ പ്രസിഡന്റ് ബിയർ നൽകി വരവേറ്റു

 കൈപ്പുഴ ജോൺ മാത്യു
merkel

ബർലിൻ ∙ മെക്സിക്കോ സന്ദർശിക്കാൻ ജർമൻ ചാൻസലർ അംഗല മെർക്കലിനെ മെക്സിക്കൻ പ്രസിഡന്റ് എൻറിക് പെന നീറ്റോ ഉപഹാരപൂർവ്വം ബീയർ നൽകി വരവേറ്റു. മെക്സിക്കൻ പ്രസിഡന്റ് നൽകിയ അത്താഴവിരുന്നിലാണ് മെർക്കലിന് കുടിക്കാൻ ബിയർ നൽ‌കിയിത്.

മെക്സിക്കോ നേരത്തെ അത്താഴ വിരുന്നിന്  വൈനാണ് ഉപയോഗിച്ചിരുന്നത്. പതിവ് തെറ്റിച്ചാണ് മെർക്കലിനും സംഘത്തിനും ബിയർ നൽകിയത്.വളരെ നന്നായിരിക്കുന്നു. മെക്സിക്കൻ ബിയർ നുണഞ്ഞ് കൊണ്ട് മെർക്കൽ തന്റെ  അഭിപ്രായം തുറന്ന് പറഞ്ഞു.

merkel-01

ബിയർ കയറ്റുമതിയിൽ രാജ്യാന്തര തലത്തിൽ മെക്സിക്കോ ആദ്യ ഇരുപത്  രാജ്യങ്ങളിൽ  സ്ഥാനം നേടിയിട്ടുണ്ട്. ജൂലൈ ഹാംബുർഗിൽ നടക്കുന്ന സ്വതന്ത്ര വ്യാപാര ജി. 20 ഉച്ചകോടിയ്ക്ക് പിൻന്തുണ തേടിയാണ് മെർക്കൽ മെക്സിക്കോയിലെത്തിയത്. പാരിസ് ഉടമ്പടി, കാലാവസ്ഥ മാറ്റം, എന്നീ വിഷയങ്ങളിൽ മെക്സിക്കൻ പ്രസിഡന്റുമായി മെർക്കൽ ചർച്ച നടത്തി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.