Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

ഫ്രാങ്ക്ഫർട്ടിൽ ‘മാതൃസമർപ്പണം 2017‘ ജൂൺ 10ന്

ജോസ് കുമ്പിളുവേലിൽ
mathru-samrppanam

ഫ്രാങ്ക്ഫർട്ട്∙ ഭൂപരിഷ്ക്കരണ കർമ്മണിയായ സിസ്റ്റർ നിവേദിതയുടെ 150–ാം ജന്മദിനത്തോടനുബന്ധിച്ച് ഫ്രാങ്ക്ഫർട്ടിലെ ഹിന്ദു ഫെറൈനും ബാലഗോകുലവും സംയുക്തമായി ‘മാതൃസമർപ്പണം 2017‘ സംഘടിപ്പിക്കുന്നു. ജൂൺ 10 ന്(ശനി) ഉച്ചകഴിഞ്ഞ് മൂന്നു മണിമുതൽ ആറുമണിവരെ ഫ്രാങ്ക്ഫർട്ടിലെ സാൽബൗ നിഡറാഡിലാണ് പരിപാടി.

സ്വാമി വിവേകാനന്ദയുടെ ദർശനങ്ങളെ അധികരിച്ച് വാസുദേവൻ രാഘവനും, സിസ്റ്റർ നിവേദിതയുടെ ജീവിതാനുഭവങ്ങളെക്കുറിച്ച് അഞ്ജലി ജോർജ് പ്രസംഗിക്കും. ബാലഗോകുലം കുട്ടികളുടെ വിവിധ കലാപരിപാടികളും ഉണ്ടായിരിക്കും. പരിപാടിയിലേയ്ക്ക് ഏവരേയും സംഘാടകർ ക്ഷണിക്കുന്നതായി അറിയിച്ചു. ഫോൺ: 00 49 170 3122064 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.