Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

ഊർജ കമ്പനികൾക്ക് ജർമനി നഷ്ടപരിഹാരം നൽകണം

ജോസ് കുമ്പിളുവേലിൽ
company

ബർലിൻ∙ രാജ്യത്തെ വമ്പൻ ഊർജ കമ്പനികൾക്ക് ജർമൻ സർക്കാർ ബില്യൻ കണക്കിന് യൂറോ നഷ്ടപരിഹാരം നൽകാൻ കോടതി ഉത്തരവ്. ആണവ നികുതി ഇനത്തിൽ സർക്കാർ പണം പിരിച്ചത് നിയമവിരുദ്ധമായിരുന്നു എന്ന വിധിയുടെ അടിസ്ഥാനത്തിലാണിത്.

കോടതി വിധി പുറത്തുവന്നതോടെ ഇ.ഓൺ, ആർഡബ്ല്യുഇ തുടങ്ങിയ ഊർജ കമ്പനികളുടെ ഓഹരി വിലയിൽ വൻ വർധനയും രേഖപ്പെടുത്തി.
2011-16 കാലയളവിലാണ് ഊർജ കമ്പനികളിൽനിന്ന് ആണവ നികുതി പിരിച്ചത്. രാജ്യത്തെ ആണവ നിലയങ്ങൾ മുഴുവൻ 2022 ആകുന്നതോടെ ഘട്ടം ഘട്ടമായി അടച്ചുപൂട്ടാനുള്ള തീരുമാനത്തിന്റെ ഭാഗമായിരുന്നു ഇത്.

എന്നാൽ, സർക്കാരിന്റെ ഈ നികുതി പിരിവ് ഭരണഘടനാ വിരുദ്ധമാണെന്നാണു കോടതി ഇപ്പോൾ വിധിച്ചിരിക്കുന്നത്. ആണവ ഇന്ധനം ഉപയോഗിക്കുമ്പോൾ ഗ്രാമിന് 145 യൂറോ വീതം നികുതി ചുമത്തിയതു വഴി സർക്കാരിന് 6.3 ബില്യൻ യൂറോ ലഭിച്ചിരുന്നു.

ഈ തുകയും പലിശയും ചേർത്ത് മടക്കിക്കൊടുക്കാനാണ് കോടതി ഉത്തരവ്. 2.8 ബില്യൻ യൂറോയും പലിശയായി 450 മില്യൻ യൂറോയും നൽകണമെന്ന് ഇ.ഓൺ ആവശ്യപ്പെട്ടുകഴിഞ്ഞു. ആർഡബ്ല്യുഇ നൽകിയത് 1.7 ബില്യനാണ്. ഇഎൻബിഡബ്ല്യു 1.4 നാലു ബില്യനും നൽകി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.