Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

ഫോക്സ് വാഗൻ പുകമറ വിവാദം ; അധിപൻ മുള്ളറുടെ പേരിലും അന്വേഷണം

 കൈപ്പുഴ ജോൺ മാത്യു
GERMANY-AUTOMOBILE-VOLKSWAGEN-RESTRUCTURING

ബർലിൻ ∙ പുകമറ വിവാദത്തിന്റെ പേരിൽ ഫോക്സ് വാഗന്റെ സിഇഒ മത്തിയാസ് മുള്ളർ അന്വേഷണം നേരിടുന്നു.അന്വേഷണം പ്രത്യേക പ്രോസി‌ക്യൂട്ടർ ഏറ്റെടുത്തു. നേരത്തെ മുള്ളർ ഫോക്സ് വാഗന്റെ  പോർഷെ കാർ വിഭാഗത്തിന്റെ തലവനായിരുന്നു.

വിപണി പിടിച്ചെടുക്കുവാൻ മുള്ളർ പുകമറ മറച്ചുവച്ചു എന്നാണ് മുള്ളറിനെതിരെ ആരോപണം.മുള്ളറിനോടൊപ്പം മുൻ സിഇഒമാരായ വിന്റർ കോൺ പോട്ഷയും അന്വേഷണ പരിതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.‌ ഫോക്സ് വാഗൻ ഡീസൽ കാറുകളുടെ പുകമറ വിവാദം  2015 സെപ്റ്റംബറിലാണ്  ആദ്യം യുഎസിൽ നിന്ന് പുറത്ത് വന്നത്.

സംഭവം ലോകമെമ്പാടും ഫോക്സ് വാഗൻ വിറ്റഴിക്കപ്പെട്ട നൂറ്റിപത്ത് ലക്ഷം കാറുകളെ ബാധിച്ചു.യുഎസിലെ കേസ് ഒതുക്കാൻ കമ്പനി വൻ തുകയായ പതിനെട്ട് ബില്യൻ ഡോളർ ചിലവഴിച്ചത്. ഫോക്സ് വാഗൻ പുകമറ വിവാദത്തിൽപ്പെട്ടുവെങ്കിലും രാജ്യാന്തര  തലത്തിൽ ഈ വർഷ ആദ്യ മാസങ്ങളിൽ ഏറെ വിറ്റഴിക്കപ്പെട്ടത് ഫോക്സ് വാഗൻ വാഹനങ്ങൾ തന്നെ.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.