Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

അഭയാർഥിക്കടത്ത് തടയാൻ യൂറോപ്യൻ യൂണിയൻ ഇടപെടണമെന്ന് ജർമനിയും ഇറ്റലിയും

ജോസ് കുമ്പിളുവേലിൽ
refugee

ബർലിൻ∙ അഭയാർഥിക്കടത്ത് തടയാൻ ലിബിയൻ അതിർത്തിയിൽ യൂറോപ്യൻ യൂണിയന്റെ സജീവമായ ഇടപെടൽ ഉറപ്പാക്കണമെന്നു ജർമനിയും ഇറ്റലിയും ആവശ്യപ്പെട്ടു. ലിബിയ - നൈജർ അതിർത്തിയിൽ നിരീക്ഷണം ശക്തമാക്കിയാൽ കടൽ കടന്ന് യൂറോപ്പിലെത്താനുള്ള ശ്രമങ്ങൾ തടയാനാകുമെന്നും വിലയിരുത്തൽ.

ജർമൻ ആഭ്യന്തര മന്ത്രി തോമസ് ഡി മെയ്സ്യറും ഇറ്റാലിയൻ ആഭ്യന്തര മന്ത്രി മാർക്കോ മിനിറ്റിയും ചേർന്നാണ് ഈ ആവശ്യമുന്നയിക്കുന്ന കത്ത് യൂറോപ്യൻ കമ്മിഷനു നൽകിയിരിക്കുന്നത്.

ഈ വർഷം ഏപ്രിൽ മധ്യം വരെ 42,500 അഭയാർഥികൾ ആഫ്രിക്കയിൽനിന്നു കടൽ കടന്നെത്തിയതായാണ് ഇറ്റലിയുടെ കണക്ക്. ഇവരിൽ 97 ശതമാനം പേരും ബോട്ടുകളിൽ കയറിയിരിക്കുന്നത് ലിബിയൻ തീരത്തുനിന്നാണെന്നും വ്യക്തമാണ്.

ഇവരെല്ലാവരും ലിബിയൻ പൗരൻമാരല്ല. നൈജർ വഴി ലിബിയയിലെത്തി അവിടെനിന്നു ബോട്ട് കയറുകയാണ് വിവിധ ആഫ്രിക്കൻ രാജ്യങ്ങളിൽനിന്നുള്ളവർ ചെയ്യുന്നത്. അതിനാലാണ് നൈജർ - ലിബിയ അതിർത്തിയിൽ ഇടപെടൽ ആവശ്യപ്പെടുന്നത്.

അനധികൃത കുടിയേറ്റം തടയുന്നതിന് ലിബിയൻ അധികൃതർക്ക് സാങ്കേതിക, സാമ്പത്തിക സഹായങ്ങൾ നൽകണമെന്നും കത്തിൽ ആവശ്യപ്പെടുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.