Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

വിദ്യാർഥിനികളെ പീ‍ഡിപ്പിച്ച അഭയാർഥിക്ക് പതിനൊന്ന് വർഷം കഠിന തടവ്

  കൈപ്പുഴ ജോൺ മാത്യു
vergewaltiger-bochum

ബർലിൻ ∙ രണ്ട് ചൈനീസ് യൂണിവേഴ്സിറ്റി വിദ്യാർഥിനികളെ ക്രൂരമായി പീഡിപ്പിച്ച ഇറാഖിൽ നിന്നുള്ള അഭയാർഥിക്ക് പതിനൊന്ന്  വർഷത്തെ കഠിന തടവിന് ബോഹും ജില്ലാ കോടതി ശിക്ഷിച്ചു. വിവാഹിതനും രണ്ട് കുട്ടികളുടെ പിതാവുമായ  കെ. സിയാദി (31) നെയാണ് കോടതി ശിക്ഷിച്ചത്.

നാടിനെ ഞെട്ടിച്ച സംഭവം കഴിഞ്ഞ ഒക്ടോബറിൽ ബോഹും യൂണിവേഴ്സിറ്റിയോട് ചേർന്ന് കുറ്റിക്കാട്ടിലാണ് നടന്നത്. കത്തി കാണിച്ച് കീഴ്പ്പെടുത്തിയാണ് സിയാദ് പീഡനം നടത്തിയതെന്ന് ഇരകൾ പൊലീസിനോട് പറഞ്ഞു. നീണ്ട തിരച്ചിലിനൊടുവിൽ രേഖാചിത്രങ്ങളുടെ സഹായത്തോടെയാണ് പൊലീസ് ഇയാളെ പിടികൂടിയത്. 

ശിക്ഷ തീരുന്നതിനു മുമ്പ് ഒരുപക്ഷെ സർ‍ക്കാർ ഇയാളെ നാട് കടത്തിയേക്കും. ചൈനീസ് സർക്കാർ നേരിട്ട് ജർമൻ സർക്കാരിൽ കടുത്ത സമ്മർദ്ദം ചെലുത്തിയിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.