Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

ജര്‍മനിയിൽ ഇന്ത്യൻ അഭയാർഥികൾ നിരാഹാര സമരത്തിൽ

കൈപ്പുഴ ജോൺ മാത്യു
refugees1

ബർലിൻ∙ ഇന്ത്യയിൽ നിന്ന് ജർമനിയിലെത്തിയ പത്ത് അഭയാർഥികൾ ആവശ്യങ്ങൾ നേടിയെടുക്കാൻ നിരാഹാര സമരം തുടങ്ങി. നോർത്തേൺ വെസ്റ്റ്ഫാളിയ സംസ്ഥാനത്തെ സെൽമ് എന്ന ചെറുപട്ടണത്തിലെ അഭയാർഥി കേന്ദ്രത്തിന്റെ പൂമുഖത്താണ് പുതിയ സമരമുഖം കണ്ടത്. നാടിനും മാധ്യമങ്ങൾക്കും കൗതുകമായ ഈ സമരം കാണാൻ നൂറുകണക്കിന് പേർ സംഭവസ്ഥലത്ത് എത്തിക്കൊണ്ടിരിക്കുന്നു.

അഭയാർഥി കേന്ദ്രത്തിന് വെളിയിൽ സർക്കാർ ചെലവിൽ വാടകവീട് അനുവദിക്കുക, സ്വന്തമായി പാചകം ചെയ്തു കഴിക്കാൻ അനുവദിക്കുക, എല്ലാദിവസവും പ്രാർത്ഥിക്കാൻ അനുവദിക്കുക, അടുത്തുള്ള ക്ഷേത്രങ്ങൾ സന്ദർശിക്കുവാന്‍ അനുവദിക്കുക തുടങ്ങിയവയാണ് പ്രധാന ആവശ്യങ്ങൾ.

refugees2

സെൽമ് നഗരാധിപൻ മാറിയോ ലോർ സംഭവ സ്ഥലത്ത് എത്തി ഇന്ത്യക്കാരോട് സമരം അവസാനിപ്പിക്കുവാൻ ആവശ്യപ്പെട്ടു. ആവശ്യങ്ങൾ അനുഭാവപൂർണ്ണം പരിഗണിക്കാമെന്ന് ഉറപ്പും നൽകി. എന്നാൽ പോലീസ് കടുത്ത നിലപാടാണ് സ്വീകരിച്ചത്. അഭയാർഥി കേന്ദ്രത്തിന് വെളിയിൽ കിടന്ന് സമരം ചെയ്യിപ്പിക്കില്ലെന്ന് മാധ്യമങ്ങളോട് നിലപാട് വ്യക്തമാക്കി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.