Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

ഗാന്ധി ചിത്രങ്ങൾ പതിച്ച സ്റ്റാമ്പ് അഞ്ച് ലക്ഷം പൗണ്ടിന് ലേലം ചെയ്തു

ജോർജ് ജോൺ
Mahtama-Gandhi-Stamp

ഫ്രാങ്ക്ഫർട്ട്∙ മഹാത്മാഗാന്ധിയുടെ ചിത്രങ്ങൾ പതിച്ച തപാൽ സ്റ്റാമ്പ് ബ്രിട്ടനിൽ അഞ്ചു ലക്ഷം (4,14,86000 രൂപ)പൗണ്ടിന് ലേലം ചെയ്തു. ഇത് ഒരു ഇന്ത്യൻ സ്റ്റാമ്പിന് ലഭിക്കുന്ന ഏറ്റവും ഉയർന്ന ലേലത്തുകയാണെന്ന് ഡീലർ സ്റ്റാൻലി ഗിബ്സൺ പറഞ്ഞു. 1948ൽ പുറത്തിറക്കിയതാണ് 10 രൂപയുടെ ഈ സ്റ്റാമ്പ്. പർപ്പിൾ ബ്രൗൺ നിറത്തിൽ  നാല് സ്റ്റാമ്പുകൾ അടങ്ങിയ 13 എണ്ണമാണ്  പുറത്തിറക്കിയത്.  

നാല് എണ്ണം അടങ്ങിയ ഒരു സെറ്റായി ഇന്ത്യൻ സ്റ്റാമ്പുകൾ പുറത്തിറക്കുന്നത് അപൂർവമാണ്. ഇത്തരത്തിലുള്ള മറ്റൊരു സെറ്റ് കഴിഞ്ഞ വർഷം സ്റ്റാൻലി ഗിബ്സൺ ഒരു ലക്ഷത്തി അറുപതിനായിരം പൗണ്ട ിന് വിറ്റിരുന്നു. മറ്റൊരു സെറ്റ് എലിസബത്ത് രാജ്ഞിയുടെ സ്റ്റാമ്പ് ശേഖരത്തിലാണ് സൂക്ഷിച്ചിരിക്കുന്നത്. ലോകത്തിലെ ഏറ്റവും വലിയ സ്വകാര്യ സ്റ്റാമ്പ് ശേഖരണമാണിത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.