Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

ജർമൻ തിരഞ്ഞെടുപ്പിൽ മത്സരിക്കില്ല: എഎഫ്ഡി നേതാവ്

ജോസ് കുമ്പിളുവേലിൽ
afd-leader

ബർലിൻ∙ സെപ്റ്റംബറിൽ ജർമനിയിൽ നടക്കാനിരിക്കുന്ന പൊതു തിരഞ്ഞെടുപ്പിൽ താൻ മത്സരിക്കില്ലെന്ന് എഎഫ്ഡി നേതാവ് ഫ്രോക് പെട്രി. സിഡിയുവിനായി ഇപ്പോഴത്തെ ചാൻസലർ അംഗല മെർക്കലും എസ്പിഡിക്കായി മാർട്ടിൻ ഷൂൾസുമാണ് തിരഞ്ഞെടുപ്പുകൾ നയിക്കുന്നത്.

പെട്രിയും ചാൻസലർ സ്ഥാനത്തേക്ക് മത്സരിക്കുമെന്ന് നേരത്തെ സൂചനകളുണ്ടായിരുന്നതാണ്. ഈ സാഹചര്യത്തിലാണ് അവരുടെ പ്രതികരണം. തിരഞ്ഞെടുപ്പ് അടുത്തതോടെ അവരുടെ നിലപാടുകളിൽ അയവ് വന്നതും ശ്രദ്ധേയമായിരുന്നു. രാഷ്ട്രീയമോ എഎഫ്ഡിയോ തനിക്ക് ഒഴിച്ചു കൂടാനാവാത്ത കാര്യങ്ങളല്ലെന്നും അവർ ഏതാനും ദിവസം മുൻപ് ഒരു അഭിമുഖത്തിൽ വ്യക്തമാക്കിയിരുന്നു.

തീവ്ര വലതുപക്ഷ പാർട്ടിയായ എഎഫ്ഡി ചരിത്രത്തിലാദ്യമായി പാർലമെന്റ് പ്രാതിനിധ്യം ഉറപ്പാക്കുമെന്നു കരുതപ്പെടുന്ന തിരഞ്ഞെടുപ്പാണ് വരാൻ പോകുന്നത്. 2013ൽ സ്ഥാപിതമായ പാർട്ടിക്ക് കഴിഞ്ഞ തിരഞ്ഞെടുപ്പിൽ പാർലമെന്റ് പ്രാതിനിധ്യത്തിന് ആവശ്യമായ വോട്ട് വിഹിതം ലഭിച്ചിരുന്നില്ല. എന്നാൽ, അതിനു ശേഷം വന്ന പല സ്റ്റേറ്റ് ഇലക്ഷനുകളിലും അവർ വൻ മുന്നേറ്റം കാഴ്ചവച്ചിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.