Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

ജർമനിയിൽ നൂറു വയസ്സുകാരനു തുണയാകാൻ നൂറുവയസുകാരി

കൈപ്പുഴ ജോൺ മാത്യു
oldman

ബർലിൻ ∙ ജർമനിയിൽ നൂറു വയസ്സുകാരൻ വധുവിനെ തേടുന്നു എന്ന പത്ര പരസ്യം കണ്ട് നൂറ് വയസ്സുകാരി രംഗത്ത്. മൂന്നാഴ്ച മുമ്പാണ് ഗേഹാർഡ് ഫിൻങ്കെ എന്ന അറിയപ്പെടുന്ന ചിത്രകാരൻ വധുവിനെ തേടി  പത്രപരസ്യം നൽകിയത്. എന്നാൽ പരസ്യത്തിൽ പ്രത്യേക വ്യവസ്ഥയുണ്ടായിരുന്നു. നവ വധുവിന് പ്രായം തൊണ്ണൂറ്  കഴിഞ്ഞിരിക്കണം. നല്ല ആരോഗ്യമുണ്ടായിരിക്കണം. അടുക്കള പണിയും അത്യാവശ്യം ചെയ്യണം. പരസ്യം ജർമനിയിൽ ഏറെ ചർച്ച ചെയ്യപ്പെട്ടു.

പരസ്യം കണ്ട് ഡസൻ കണക്കിന് അപേക്ഷകർ: ഇമെയിലായും  കത്ത് മുഖേനയും നവവധുക്കൾ ഫിൻങ്കനായി അണി നിരന്നു.
അപേക്ഷകരിൽ നിന്ന് ഫിൻങ്കിന് മനസ്സിന് പിടിച്ചത് നൂറുകാരി ലൂസിയെ തന്നെ. പ്രായത്തിൽ  ലൂസിയായ്ക്ക് ഫിൻങ്കിനെക്കാൾ മൂന്നു മാസത്തെ മൂപ്പ്. പെൻഷൻ പറ്റിയ നഴസ് ദിവസവും പള്ളിയിൽ പോകുന്നു. നല്ല ആരോഗ്യം. അത്യാവശ്യമായി ജോലിയും ചെയ്യും. ലൂസിയായ്ക്ക് ഫിൻങ്കെയുടെ ക്ഷണം. അടുത്ത ദിവസം അവർ ഒരുമിച്ച്  കാപ്പി കുടിച്ച് ഭാവി പരിപാടികൾ രൂപം നൽകും.

ലൂസിയായ്ക്ക് അൻപത്തിയേഴുകാരി സൂസന്ന എന്ന മകളുണ്ട്. ഫിൻങ്കെയുടെ ഭാര്യ നേരത്തെ മരിച്ചിരുന്നു. മൂന്നു പേർ  ജീവിതത്തിലേക്ക്  പിന്നീട്  കടന്നുവെങ്കിലും  അവരും മൺമറഞ്ഞു. മക്കളും കൊച്ചുമക്കളും ചെറുമക്കളുമുള്ള ഒരു വലിയ കുടുംബം ഫിൻങ്കെയ്ക്ക് സ്വന്തമായിട്ടുണ്ട്.

പ്രായത്തെ വെല്ലുന്ന യൗവനം ഫിൻങ്കെയെയും ലൂസിയായ്ക്കും ഉണ്ട്. ഈ വർഷം തന്നെ ഇവരുടെ വിവാഹം നടക്കുമെന്നാണ് സൂചന.

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.