Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

എർദോഗാന് ട്രംപിന്റെ അഭിനന്ദനം

ജോസ് കുമ്പിളുവേലിൽ
erdogen-trump

ഈസ്റ്റാംബൂൾ∙ തുർക്കിയിൽ പ്രസിഡൻഷ്യൽ ഭരണം വേണമോയെന്ന ഹിതപരിശോധനയിൽ വിജയിച്ച് പ്രസിഡന്റ് റജബ് ത്വയ്വിബ് എർദോഗാന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ അഭിനന്ദനം.  സിറിയയിൽ ഭരണകൂടത്തിൻറെ രാസായുധപ്രയോഗത്തിന് മറുപടിയായുള്ള യുഎസ് ആക്രമണത്തെക്കുറിച്ച് ഇരുവരും ചർച്ചചെയ്തതായി വൈറ്റ്ഹൗസ് അറിയിച്ചു.

പ്രതിപക്ഷ പാർട്ടികളുടെയും വിദേശകാര്യ വകുപ്പിൻറെയും എതിർപ്പ് വകവയ്ക്കാതെയാണ് ട്രംപ് എർദോഗാനെ ഫോണിൽ വിളിച്ചത്. തുർക്കി പ്രസിഡൻഷ്യൽ റിപ്പബ്ലിക്കാവുന്നതോടെ ഉർദുഗാൻ ഏകാധിപതിയായി മാറുമെന്നാണ് രാജ്യാന്തര തലങ്ങളിൽ ഉയരുന്ന പ്രധാന വിമർശനം. ഒരു വിദേശ ഏകാധിപതിയെ അമേരിക്കൻ പ്രസിഡന്റ് ഒരിക്കലും പിന്തുണച്ചുകൂടെന്ന് മുൻ റിപ്പബ്ലിക്കൻ പാർട്ടി അംഗവും 2016ലെ പ്രസിഡൻറ് തിരഞ്ഞെടുപ്പിൽ സ്വതന്ത്ര സ്ഥാനാർഥിയുമായ ഇവാൻ മക്മില്യൻ ട്വിറ്ററിൽ കുറിച്ചു.

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.