Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

ഫോക്സ് വാഗന് റിക്കോർഡ് ലാഭം

കൈപ്പുഴ ജോൺ മാത്യു
volkswagen

ബർലിൻ∙ ജർമൻ കാർ നിർമ്മാണ കമ്പനിയായ ഫോക്സ് വാഗന് 2017 ലെ ആദ്യ മൂന്ന് മാസങ്ങളിലെ വിൽപനയിൽ റിക്കോർഡ് ലാഭം. കമ്പനിക്ക് വർഷാരംഭം 4.4 ബില്യൻ യൂറോയുടെ ലാഭമുണ്ടായി. രാജ്യാന്തരതലത്തിൽ ഫോക്സ് വാഗൻ കാറുകൾക്ക് ഡിമാൻഡ് വർധിച്ചതായി കമ്പനി സിഇഒ മത്തിയാസ് മുള്ളർ വ്യക്തമാക്കി.


കമ്പനിക്ക് ഏറ്റവും കൂടുതൽ ലാഭം ഉണ്ടാക്കി കൊടുത്തത് ചൈനയിലാണ്. പത്ത് ലക്ഷത്തോളം ഫോക്സ് വാഗൻ കാറുകളാണ് വർഷാരംഭത്തിന്റെ മൂന്ന് മാസങ്ങളിൽ വിറ്റഴിക്കപ്പെട്ടത്. പുകമറ മൂലം വിവാദത്തിൽപ്പെട്ട ഫോക്സ് വാഗൻ വീണ്ടും ലോക വിപണിയിൽ  തിരിച്ചെത്തുകയാണെന്ന്  ഈ റിക്കോർഡ് ലാഭം സൂചന നൽകുന്നു.







Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.