Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

മാർട്ടിൻ ഷുൾസ് എസ്പിഡി അധ്യക്ഷൻ

ജോസ് കുമ്പിളുവേലിൽ
martin-schulz-new-foto

ബർലിൻ∙ ജർമനിയിലെ സോഷ്യലിസ്റ്റ് ഡമോക്രാറ്റിക് പാർട്ടി (എസ്പിഡി)അധ്യക്ഷനായി മാർട്ടിൻ ഷുൾസ്(61) തിരഞ്ഞെടുക്കപ്പെട്ടു. ബർലിനിൽ കൂടിയ പാർട്ടിയുടെ  യോഗത്തിലാണ് ഷുൾസ് തിരഞ്ഞെടുക്കപ്പെട്ടത്. 99 ശതമാനം വോട്ടുനേടിയാണ് ഷുൾസ് തെരഞ്ഞെടുക്കപ്പെട്ടത്. നിലവിലെ പാർട്ടി പ്രസിഡന്റ് സീഗ്മാർ ഗാബ്രിയേൽ അദ്ധ്യക്ഷപദവി ഒഴിഞ്ഞ സ്ഥാനത്തേയ്ക്കാണ് ഷുൾസിനെ തെരഞ്ഞെടുത്തത്. 150 വർഷം പഴക്കുള്ള പാർട്ടിയാണ് എസ്പിഡി.

സെപ്റ്റംബർ 24 ന് നടക്കുന്ന പൊതുതെരഞ്ഞെടുപ്പിൽ ചാൻസലർ മെർക്കലിനെതിരെ ചാൻസലർ സ്ഥാനാർത്ഥിയായി പാർട്ടി നിയോഗിച്ച ഷുൾസിന്റെ ജർമൻ രാഷ്ട്രീയത്തിലേയ്ക്കുള്ള വരവ് സോഷ്യലിസ്റ്റുകൾക്ക് ഏറെ ഉണർവേകിയിരിക്കുകയാണ്. ഷുൾസാണ് ഇപ്പോൾ ജർമനിയിലെ ഏവരുടെയും ആകർഷണകേന്ദ്രം. യൂറോപ്യൻ യൂണിയൻ പാർലമെന്റ് പ്രസിഡന്റ് പദവി രാജിവച്ചശേഷമാണ് ഷുൾസ് ജർമൻ തട്ടകത്തിലേയ്ക്ക് അങ്കത്തിനെത്തിയത്.

ഏറ്റവും ഒടുവിലത്തെ അഭിപ്രായ സർവേയിൽ ചാൻസലർ മെർക്കലിനെക്കാൾ മുൻതൂക്കം ഷുൾസിനാണ്.

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.