Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

യുഎസിനെതിരെ നിലപാടെടുക്കാനാവാതെ ജി20 ധനമന്ത്രിമാർ

g20

ബർലിൻ∙ സ്വതന്ത്ര വ്യാപാര കരാറുകൾക്കെതിരെ യുഎസ് സ്വീകരിച്ചിരിക്കുന്ന കടുത്ത നിലപാടുകൾക്കെതിരെ ശക്തമായി പ്രതിഷേധിക്കാൻ പോലുമാകാതെ ജി 20 ധനമന്ത്രിമാരുടെ ഉച്ചകോടി പിരിഞ്ഞു. ജർമനിയിലെ പ്രകൃതിരമണീയനഗരമായ ബാഡൻ ബാഡനിലാണ് ഉച്ചകോടി നടന്നത്. അമേരിക്ക ഫസ്റ്റ്, പ്രൊട്ടക്ഷനിസ്റ്റ് നയങ്ങളാണ് ട്രംപ് പിന്തുടരുന്നതെന്ന് നിരന്തരം വ്യക്തമാകുമ്പോഴും ഇതിനെതിരേ ബദൽ സമീപനത്തിനു രൂപം നൽകാനോ അമേരിക്കയ്ക്കെതിരേ ചെറിവിരൽ അനക്കാനോ ജി 20 സമ്മേളനത്തിനു സാധിച്ചില്ല.

വിദേശത്ത് ഉത്പാദനം നടത്തുന്ന കമ്പനികൾക്കും ഇറക്കുമതി നടത്തുന്ന ഉൽപ്പന്നങ്ങൾക്കും മറ്റും നികുതി ചുമത്താനുള്ള നീക്കവുമായാണ് യുഎസ് മുന്നോട്ടു പോകുന്നത്. ഇതിനെതിരേയും ജി 20 സമ്മേളത്തിന് ഒന്നും ചെയ്യാനായില്ല. അംഗരാജ്യങ്ങൾക്കിടയിൽ സമവായം സൃഷ്ടിക്കാൻ സാധിക്കാത്തതാണ് അമേരിക്കൻ നിലപാടുകൾക്കെതിരേ ഫലപ്രദമായ പ്രതിരോധം തീർക്കുന്നതിൽനിന്ന് ധനമന്ത്രിമാരെ തടയുന്നത്.

എന്നാൽ ജി 20 സമ്മേളനത്തിൽ പങ്കെടുക്കാൻ ജർമനിയിലെത്തിയ യുഎസ് ധനമന്ത്രി സ്റ്റീവൻ മുൻചിൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിനെ വെല്ലുന്ന ഭീഷണികളുമായി ജർമനിയെ ചൊടിപ്പിച്ചത് സമ്മേളനത്തിലെ വിശേഷമായി.അമേരിക്ക സ്വീകരിക്കുന്ന നടപടികൾ ജർമനിയിൽ ഒന്നര മില്യൻ തൊഴിലവസരങ്ങൾ നഷ്ടപ്പെടുത്തുമെന്ന മട്ടിലാണു പ്രസംഗിച്ചത്. ജർമനിയിൽ നിർമിക്കുന്ന ഉത്പന്നങ്ങൾക്ക് യുഎസിൽ 20 ശതമാനം നികുതി ചുമത്തുമെന്നും ജർമൻ കാറുകൾക്ക് പിഴ ചുമത്തുമെന്നും തുറന്നടിച്ചു മുൻചിൻ.

പക്ഷെ ജർമൻ ധനമന്ത്രി വോൾഫ്ഗാങ് ഷോബ്ളുമായി പിന്നീട് മുൻപിൻ നടത്തിയ ചർച്ചയിൽ തുല്യത ഉറപ്പാക്കുന്നതിനുള്ള നികുതികളാണ് ഉദ്ദേശിക്കുന്നതെന്നും, എന്നാൽ, അക്കാര്യത്തിൽ അന്തിമ തീരുമാനമെടുത്തിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.