Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

വേൾഡ് മലയാളി കൗൺസിൽ സ്വീ‍‍ഡനിൽ; ആഘോഷരാവ് 18ന്

world-malayali-council

സ്റ്റോക്കോം∙ മലയാളത്തനിമയുമായി വേള്‍ഡ് മലയാളി കൗൺസിൽ ഇനി സ്വീഡനിലും. വേൾഡ് മലയാളി കൗൺസിൽ സ്വീഡൻ പ്രൊവിൻസിന് 18ന് വൈകിട്ട് അഞ്ചു മണിക്കു സ്റ്റോക്കോമിൽ തിരിതെളിയും. പിന്നണിഗായിക ബി. അരുന്ധതിയുടെ മകളും ഗായികയുമായ ചാരു ഹരിഹരനും സ്വീഡിഷ് എഴുത്തുകാരൻ സ്റ്റെഫാൻ എങ്സേത്തും ചേർന്ന് ഉദ്ഘാടനം ചെയ്യും. വേൾഡ് മലയാളി കൗൺസിലും സ്വീഡിഷ് കേരള അസോസിയേഷനും ചേർന്നാണ് പരിപാടി ഒരുക്കുന്നത്. അലൻ സ്കൂൾ ഓഫ് ഇന്ത്യൻ ഡാൻസസ് സ്പോൺസർ ചെയ്യുന്ന കലാപരിപാടികൾക്കൊപ്പം സ്വീഡനിലെ മലയാളി കലാകാരന്മാരും കലാവിരുന്നൊരുക്കും.

വേൾഡ് മലയാളി കൗൺസിൽ യുകെ ഡെലിഗേറ്റ് ഡോ. അജികുമാർ, നജീബ് അർക്കേഡിയ എന്നിവർ സന്നിഹിതരായിരിക്കും. ‍ഡോ. ജെസി ശിവപ്രസാദ് (പ്രസിഡന്റ്), അലൻ ചന്ദ്രൻ(ചെയർമാൻ), ദേവി പ്രസാദ് നായർ (കൾചറൽ സെക്രട്ടറി), റോണിയ വെർജിനിയ (സെക്രട്ടറി), രതീഷ് ചന്ദ്രൻ (ട്രഷറർ) എന്നിവർ വേൾഡ് മലയാളി കൗൺസിലിന്റെ സാരഥ്യം വഹിക്കും.  

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.