Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

ഒപ്പനയും മാര്‍ഗംകളിയും തിരുവാതിരയുമായി സ്വീഡനില്‍ വേൾഡ് മലയാളി കൗൺസിൽ

wmc3 വേൾഡ് മലയാളി കൗൺസിൽ സ്വീഡൻ പ്രൊവിൻസിൽ അവതരിപ്പിക്കപ്പെട്ട കലാപരിപാടി.

സ്റ്റോക്കാം∙ ഒപ്പനയും മാർഗംകളിയും തിരുവാതിരയും അണിനിരന്ന രാവിൽ സ്വീഡനിൽ വേൾഡ് മലയാളി കൗൺസിലിനു തുടക്കം. സ്വീഡനിലെ മലയാളികൾ ഒന്നടങ്കം അണിനിരന്ന കലാരാവിൽ സ്റ്റോക്കോം കണ്ടതൊക്കെയും മലയാളത്തനിമ, കേട്ടതൊക്കെയും മലയാള സ്വരം. വേൾഡ് മലയാളി കൗൺസിൽ സ്വീഡൻ പ്രൊവിൻസിന് 18ന് വൈകിട്ട് അഞ്ചു മണിക്കു പിന്നണിഗായിക ബി. അരുന്ധതിയുടെ മകളും ഗായികയുമായ ചാരു ഹരിഹരനും സ്വീഡിഷ് എഴുത്തുകാരൻ സ്റ്റെഫാൻ എങ്സേത്തും ചേർന്നാണു തിരിതെളിച്ചത്.

wmc4

വേൾഡ് മലയാളി കൗൺസിലും സ്വീഡിഷ് കേരള അസോസിയേഷനും ചേർന്നാണ് പരിപാടി ഒരുക്കിയത്. അലൻ സ്കൂൾ ഓഫ് ഇന്ത്യൻ ഡാൻസസ് സ്പോൺസർ ചെയ്യുന്ന കലാപരിപാടികൾക്കൊപ്പം സ്വീഡനിലെ മലയാളി കലാകാരന്മാരും കലാവിരുന്നൊരുക്കി. അലൻ ചന്ദ്രൻ നൃത്തസംവിധാനം ചെയ്ത സംഘനൃത്തം, ഒപ്പന, മാർഗംകളി, ബോളിവുഡ് ഡാൻസ് എന്നിവ ആഘോഷരാവിനു നിറക്കൂട്ടായി.

wmc2

ദേവി പ്രസാദ് ചിട്ടപ്പെടുത്തിയ തിരുവാതിര കേരളത്തിലെ ഓണക്കാലത്തിന്റെ നേർക്കാഴ്ചയായി. ചാരു ഹരിഹരനും സുനിൽ സുന്ദരവും ചേർന്ന് മൃദംഗത്തിൽ ജുഗൽബന്ദി അവതരിപ്പിച്ചു. ചാരു ഹരിഹരന്റെ കർണാടക സംഗീതവും മലയാള സിനിമാ ഗാനവും കാതുകൾക്കമൃതായി.

wmc

വേൾഡ് മലയാളി കൗൺസിൽ യുകെ ഡെലിഗേറ്റ് ഡോ. അജികുമാർ, നജീബ് അർക്കേഡിയ, ‍‍ഡോ. ജെസി ശിവപ്രസാദ് എന്നിവർ പ്രസംഗിച്ചു. ഡോ. ജെസി ശിവപ്രസാദ് (പ്രസിഡന്റ്), അലൻ ചന്ദ്രൻ (ചെയർമാൻ), ദേവി പ്രസാദ് നായർ (കൾചറൽ സെക്രട്ടറി), റോണിയ വെർജിനിയ (സെക്രട്ടറി), രതീഷ് ചന്ദ്രൻ (ട്രഷറർ) എന്നിവരാണു വേൾഡ് മലയാളി കൗൺസിലിന്റെ സാരഥ്യം വഹിക്കുന്നത്.

wmc1
Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.