Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

കൈക്കൂലിക്കേസില്‍ സാംസങ് വൈസ് ചെയര്‍മാന്‍ അറസ്റ്റില്‍

samsung-arrest

സിയോള്‍∙ ദക്ഷിണകൊറിയന്‍ രാഷ്ട്രീയ രംഗത്തെ അഴിമതിയും കൈക്കൂലിയുമായി ബന്ധപ്പെട്ട് സാംസങ് മേധാവി ലീ ജായോങിനെ അറസ്റ്റ് ചെയ്തു. പ്രസിഡന്റ് പാര്‍ക്ക് ഗ്യൂന്‍ ഹെയുടെ ഇംപീച്ച്‌മെന്റ് വരെ നീങ്ങിയ അഴിമതികുംഭകോണങ്ങളുടെ തുടര്‍ച്ചയാണ് സാംസങ് വൈസ് ചെയര്‍മാന്റെ അറസ്റ്റ്. ലീക്കെതിരേ വാറന്റ് പുറപ്പെടുവിക്കാന്‍ ആവശ്യമായ തെളിവുകള്‍ ഉണ്ടെന്ന് ജില്ലാ കോടതി വിധി പ്രഖ്യാപിച്ചിരുന്നു. കമ്പനിക്ക് അനുകൂലമായ നയരൂപീകരണത്തിനായി പ്രസിഡന്റിന്റെ സഹായിക്ക് 40 മില്യണ്‍ ഡോളര്‍ കൈക്കൂലി നല്‍കിയെന്നതാണ് ലീക്കെതിരായ ആരോപണം.

പുതുതായി ലഭിച്ച തെളിവുകളുടെ അടിസ്ഥാനത്തില്‍ അറസ്റ്റ് അനിവാര്യമാണെന്നു കോടതി വ്യക്തമാക്കി. അറസ്റ്റ് വാര്‍ത്ത പുറത്തുവന്നതിനെ തുടര്‍ന്നു സാംസങിന്റെ ഓഹരി കുത്തനെ ഇടിഞ്ഞു. കോടതിയില്‍ ഹാജരായ ശേഷം ലീയെ ഒരു ഡിറ്റന്‍ഷന്‍ സെന്ററിലേക്കു മാറ്റിയിരുന്നു. വിചാരണ ആരംഭിക്കുന്നതു വരെ ലീ കസ്റ്റഡിയില്‍ തുടരുമെന്നാണു റിപ്പോര്‍ട്ട്. അഴിമതിയുമായി ബന്ധപ്പെട്ട് ലീയെ വീണ്ടും ചോദ്യം ചെയ്യാനാണ് പ്രോസിക്യൂട്ടര്‍മാര്‍ ആലോചിക്കുന്നത്. മുമ്പ് നിരവധി തവണ ലീയെ ചോറ്യം ചെയ്തിരുന്നു. സാംസങ് ഗ്രൂപ്പ് മേധാവി ലീ കുന്‍ഹീയുടെ മകനാണ് നാല്‍പ്പത്തിയെട്ടുകാരനായ ലീ.

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.