Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

സ്വിറ്റ്സർലണ്ടിലെ അനധികൃത മരുന്ന് കടത്തിന്റെ പകുതിയും ഇന്ത്യയിൽ നിന്ന്

ടിജി മറ്റം
med

സൂറിച്ച് ∙ രാജ്യത്തു നടക്കുന്ന അനധികൃത മരുന്ന് കടത്തിന്റെ പകുതിയും ഇന്ത്യയിൽ നിന്നാണെന്ന് സ്വിസ് ഡ്രഗ് കൺട്രോൾ വിഭാഗമായ സ്വിസ് മെഡിക്. ഡോക്‌ടറുടെ കുറിപ്പടിയില്ലായ്‌മ, മരുന്നുകളെ കുറിച്ചുള്ള വിശദ വിവരങ്ങളുടെ അഭാവം, ഡ്രഗ് കൺട്രോൾ വിഭാഗത്തിന്റെ അംഗീകാരം ഇല്ലാത്തവ തുടങ്ങി പല കാരണങ്ങളാൽ ഒട്ടാകെ 1028 അനധികൃത മരുന്ന് കടത്തുകളാണ് പോയ വർഷം സ്വിസ് കസ്റ്റംസ് പിടിച്ചെടുത്തത്. ഇതിലെ 48 ശതമാനവും ഇന്ത്യയിൽ നിന്നാണ്. പിടിച്ചെടുത്ത മരുന്നുകളിൽ 55 ശതമാനവും ഉദ്ധാരണ പ്രശ്നങ്ങൾക്ക് വേണ്ടിയുള്ളതായിരുന്നു. സൈക്യട്രി മരുന്നുകൾക്ക് പുറമെ, ഉറങ്ങാനും, വണ്ണം കുറക്കാനും, മുടി വളരാനുമുള്ള അനധികൃത മരുന്നുകളായിരുന്നു ബാക്കിയുള്ളവയിൽ ഏറെയും.

ഓൺലൈൻ ഫാർമസികൾക്കെതിരെ സ്വിസ്സ് മെഡിക് മുന്നറിയിപ്പ് നൽകി. കുറഞ്ഞ വിലയിൽ ജെനെറിക് മെഡിസിൻ നൽകുമെന്നാണ് ഓൺലൈൻ ഫാർമസികൾ പറയുന്നതെങ്കിലും, ഭൂരിഭാഗം പായ്ക്കറ്റിലും മരുന്നുകളുടെ ഘടന, ഉപയോഗിക്കുന്ന വിധം, പാർശ്വഫലങ്ങൾ തുടങ്ങിയവ വിശദമാക്കുന്ന കുറിപ്പ് അടക്കം ചെയ്യാറില്ല. പാക്കറ്റുകളിൽ കുറിപ്പുള്ള മരുന്നുകളിൽ തന്നെ, പറഞ്ഞ അളവിൽ മരുന്ന് ഘടകങ്ങൾ മിക്കപ്പോഴും ചേർക്കാറില്ല. പിടിച്ചെടുത്ത മരുന്നുകൾ ലാബുകളിൽ ടെസ്റ്റ് ചെയ്തപ്പോൾ നിലവാരം ഇല്ലാത്തതാണെന്ന് വ്യക്തമായെന്നും സ്വിസ് മെഡിക്ക് വ്യക്തമാക്കി.

ഇന്ത്യ കഴിഞ്ഞാൽ പടിഞ്ഞാറൻ യൂറോപ്യൻ രാജ്യങ്ങൾ (യുകെ, ജർമനി, പോർച്ചുഗൽ) 21 ശതമാനം, ഇന്ത്യ ഒഴികെയുള്ള ഏഷ്യൻ രാജ്യങ്ങൾ (കൂടുതലും തായ്‌ലാൻഡ്, ചൈന, സിംഗപ്പൂർ) 13 ശതമാനം, കിഴക്കൻ യൂറോപ്പ് രാജ്യങ്ങൾ 9 ശതമാനം, എന്നിങ്ങനെയാണ് സ്വിസ്സ് കസ്റ്റംസ് പിടികൂടിയ അനധികൃത ഡ്രഗ് കടത്തിന്റെ കണക്കുകൾ. 1134 അനധികൃത കടത്തുകൾ 2015 ൽ പിടികൂടിയപ്പോഴും അതിലെ 42 ശതമാനം ഇന്ത്യയിൽ നിന്നായിരുന്നു.

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.